• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചരിത്രത്തിന്റെ ഭാഗമായി മലയാളി : തൃശൂര്‍ സ്വദേശി ദീപക്കിന്റെ വിജയഗാഥയുമായി ലണ്ടനിലെ മൈഗ്രേഷന്‍ മ്യുസിയം

ചരിത്രത്തിന്റെ ഭാഗമായി മലയാളി : തൃശൂര്‍ സ്വദേശി ദീപക്കിന്റെ വിജയഗാഥയുമായി ലണ്ടനിലെ മൈഗ്രേഷന്‍ മ്യുസിയം

ബ്രിട്ടനില്‍ വന്നതിനു ശേഷം അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി വ്യക്തി പ്രഭാവം ഉണ്ടാക്കിയവരുടെ ജീവിത കഥയാണ് ലണ്ടന്‍ മൈഗ്രേഷന്‍ മ്യുസിയം പറയുന്നത്.

  • Share this:
    ബ്രിട്ടനില്‍ വന്നതിനു ശേഷം അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി വ്യക്തി പ്രഭാവം ഉണ്ടാക്കിയവരുടെ ജീവിത കഥയാണ് ലണ്ടന്‍ മൈഗ്രേഷന്‍ മ്യുസിയം പറയുന്നത്. അങ്ങിനെ ഈ മ്യുസിയത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് തൃശൂര്‍ ചെറൂരിലെ മുപ്പത്തിമൂന്നുകാരനായ ദീപക്ക് ഡോമിനിക് ചെവിടന്‍.

    പത്തു വര്‍ഷം മുന്‍പാണ് ഉപരി പഠനത്തിനായി ദീപക്ക് ബ്രിട്ടനിലേക്ക് പോവുന്നത്. എലത്തുരുത്ത് സെയന്റ അലോഷ്യസ് കോളേജില്‍ നിന്ന് ബി.എസ്.സി ഫിസിക്‌സ് കഴിഞ്ഞതിനു ശേഷമാണു എം.എസ്.സി ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനായി ബ്രിട്ടനിലേക്ക്  അദ്ദേഹം പോയത്.

    മറ്റു രാജ്യങ്ങളില്‍ നിന്ന് പഠനത്തിനു എത്തുന്നവര്‍ക്ക് രണ്ട് വര്‍ഷം കൂടി ജോലി ചെയ്യാനുള്ള വിസ എന്ന വ്യവസ്ഥ ദീപക്ക്് ബ്രിട്ടനില്‍ എത്തിയ അതേ സമയം സര്‍ക്കാര്‍ റദ്ദാക്കി. അത് തിരിച്ചടി ആയെങ്കിലും ബ്രോമ്‌ലി സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പത്രം വിതരണം ചെയ്തും ഹോട്ടലില്‍ ജോലി ചെയ്തുമെല്ലാം അവിടെ ദീപക്ക് പിടിച്ചു നിന്നു.

    വലിയ സൗഹൃദങ്ങള്‍ ഉണ്ടാക്കിയതിനോടൊപ്പം ജോലിയിലും അദ്ദേഹം മുന്നേറി. ലണ്ടന്‍ സിറ്റി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ സീനിയര്‍ പ്രോപ്പര്‍ട്ടി സെയില്‍സ് നേഗോഷിയേറ്റ് ആണ് ദീപക്കിപ്പോള്‍.

    ദീപക്ക് പത്രവിതരണത്തിന് ഉപയോഗിച്ച ടിഷര്‍ട്ടിന്റെയും തൊപ്പിയുടെയും കൂടെ അദ്ദേഹം എഴുതിയ ചെറു ജീവിത കുറിപ്പും മൈഗ്രേഷന്‍ മ്യുസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

    Also read - മേധാവിയായി മലയാളി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടര്‍ ആയി മിനി ഐപ്പ് ചുമതലയേല്‍ക്കും

    ബിരുദത്തിനു പഠിക്കുന്ന കാലത്ത് കോളേജ് മാഗസിന്‍ എഡിറ്റര്‍ ആയിരുന്നു ദീപക്. അന്ന് മാഗസിനിലേക്ക് പരസ്യം പിടിക്കുന്നതില്‍ തുടങ്ങിയതാണ് മാര്‍ക്കറ്റിംഗ് പരിചയം. പഠനത്തിന് ശേഷം തൃശൂര്‍ പുഴക്കലിലെ ടാറ്റാ കാര്‍ ഷോറൂമില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ചേര്‍ന്ന ദീപക് ഒരു മാസം കൊണ്ട് 23 നാനോ കാറുകള്‍ വിറ്റ് ദക്ഷിണേന്ത്യയിലെ മാര്‍ക്കറ്റിങ്ങില്‍ ഒന്നാമതായി. അവിടെ നിന്നാണ് തുടര്‍ പഠനത്തിനായി ബ്രിട്ടനില്‍ എത്തിയതും ചരിത്രത്തിന്റെ ഭാഗമയതും.

    Also read - എട്ട് വർഷം മുമ്പ് മരിച്ച കാമുകിയുമായി സംസാരിക്കുന്ന യുവാവ്; മരണത്തിനും തകർക്കാൻ പറ്റാത്ത പ്രണയം

    പാവരട്ടി സ്റ്റേഷനില്‍ നിന്ന് എ. എസ്. ഐ. ആയി വിരമിച്ച ഡോമിനിക് ചെവിടന്‍ ആണ് ദീപക്കിന്റെ അച്ഛന്‍. അമ്മ വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്‌കൂളില്‍ നിന്ന് സംസ്‌കൃതം അധ്യാപികയായി വിരമിച്ച എല്‍സി.
    Published by:Karthika M
    First published: