HOME » NEWS » Kerala » SUDDEN RAID IN KANNUR CENTRAL JAIL RAID STARTS AT EARLY MORNING UPDATE

കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്; കഞ്ചാവും മദ്യകുപ്പികളും ആയുധങ്ങളും മൊബൈലും പിടിച്ചെടുത്തു

കഞ്ചാവും മൊബൈൽ ഫോണുകളും മദ്യ കുപ്പികളും ആയുധങ്ങളും റെയ്ഡിനിടയിൽ പിടിച്ചെടുത്തു. വിശദമായ പരിശോധനകൾ ഋഷിരാജ് സിംഗ് ജയിലിൽ നടത്തി.

news18
Updated: June 22, 2019, 9:33 AM IST
കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്; കഞ്ചാവും  മദ്യകുപ്പികളും ആയുധങ്ങളും മൊബൈലും പിടിച്ചെടുത്തു
കണ്ണൂർ സെൻട്രൽ ജയിൽ
  • News18
  • Last Updated: June 22, 2019, 9:33 AM IST
  • Share this:
കണ്ണൂർ: ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ ഡി ജി പി ഋഷിരാജ് സിംഗിന്‍റെ നേൃത്വത്തിൽ റെയ്ജ്. പുലർച്ചെ നാലു മണിയോടെ ആയിരുന്നു ഋഷിരാജ് സിംഗും സംഘവും കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ റെയ്ഡ് നടത്തിയത്. കഞ്ചാവും മൊബൈൽ ഫോണുകളും മദ്യ കുപ്പികളും ആയുധങ്ങളും റെയ്ഡിനിടയിൽ പിടിച്ചെടുത്തു. വിശദമായ പരിശോധനകൾ ഋഷിരാജ് സിംഗ് ജയിലിൽ നടത്തി.

സാധനങ്ങൾ ചിട്ടപ്പെടുത്തിയതിനു ശേഷം ഡി ജി പി ഋഷിരാജ് സിംഗ് ഇതിന്‍റെ കണക്കുകൾ പുറത്തു വിടും. ജയിലിൽ അനധികൃതമായി ചില കാര്യങ്ങൾ നടക്കുന്നു എന്ന വിവരം നേരത്തെ തന്നെ ഡി ജി പി ഋഷിരാജ് സിംഗിന് ലഭിച്ചിരുന്നു. അത് കൂടാതെ രണ്ട് പരാതികളും അദ്ദേഹത്തിനു മുന്നിൽ വന്നിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിൽ ആയിരുന്നു മിന്നൽ പരിശോധന.

ക്യാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി; രജനി ഇന്ന് മൊഴിനൽകും

ഇതു സംബന്ധിച്ച് ഋഷിരാജ് സിംഗ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സെൻട്രൽ ജയിലിലേക്ക് അനുമതിയില്ലാതെ ടി വി കൊണ്ടു പോയതിലും ഋഷിരാജ് സിംഗ് നേരത്തെ നടപടി എടുത്തിരുന്നു. ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവരാണ് അന്ന് നടപടി നേരിട്ടത്. അതിനുശേഷം തടവുകാരെ പ്രത്യേക എസ്കോർട്ട് ഇല്ലാതെ പുറത്തേക്ക് വിടുന്നതിന്‍റെ റിപ്പോർട്ടുകളും ആളുകളുമായി സംസാരിക്കാൻ അനുവദിക്കുന്നതിനും എതിരെ പരാതി ഉയർന്നിരുന്നു. ഇതിലും അന്വേഷണം നടന്നു വരികയാണ്.

ഏതായാലും, സെൻട്രൽ ജയിലിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ഡി ജി പിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കണ്ടത്തി കഴിഞ്ഞിരിക്കുകയാണ്.

First published: June 22, 2019, 9:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories