• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗ്രൂപ്പ് മാനേജര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് സുധീരന്‍

news18india
Updated: June 13, 2018, 7:23 PM IST
ഗ്രൂപ്പ് മാനേജര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് സുധീരന്‍
news18india
Updated: June 13, 2018, 7:23 PM IST
തിരുവനന്തപുരം: ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചതെന്നു തുറന്നടിച്ച് വി.എം.സുധീരന്‍. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റ് കെ.എം മാണിയുടെ പാര്‍ട്ടിക്ക് വിട്ടു കൊടുത്ത നടപടി തെറ്റാണെന്ന തന്റെ മുന്‍നിലപാടും സുധീരന്‍ ആവര്‍ത്തിച്ചു.

സംഘടനാ സംവിധാനത്തില്‍ പിഴവ് വന്നു. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ അതിപ്രസരത്തില്‍ സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോകാനായില്ല. താന്‍ ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഇരയാണെന്നും കെ.പി.സി.സി നേതൃയോഗത്തില്‍ സുധീരന്‍ പറഞ്ഞു. പിന്നീട് ഇക്കാര്യങ്ങള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നിലും പറയുകയായിരുന്നു.

ഗ്രൂപ്പ് അതിപ്രസരം തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലേതുള്‍പ്പെടെയുള്ള തോല്‍വിക്ക് കാരണമായത്. ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം കഴിവുള്ള പലര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കഴിവുള്ളവര്‍ അവഗണിക്കപ്പെടുന്നതിനും ഗ്രൂപ്പ് പ്രവര്‍ത്തനം ഇടയാക്കുന്നതായും സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവര്‍ പാര്‍ട്ടിയ്ക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്ന നിലപാടിലാണ്. നേതാക്കളുടെ ഇത്തരം നിലപാട് മാറിയില്ലെങ്കില്‍ പാര്‍ട്ടിയെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിരുന്നപ്പോള്‍ താന്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതാക്കന്മാര്‍ അവരവരുടെ താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ളവ നടത്താനാകാതെ വന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനിന്ന് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും ഇത് അംഗീകരിച്ചില്ല. ഇതു തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍വിക്കിടയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ആരോഗ്യപരമായ കാരണങ്ങളാല്‍ മാറുന്നെന്നാണ് അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
First published: June 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626