• HOME
  • »
  • NEWS
  • »
  • kerala
  • »
  • KV Thomas| സെമിനാറിൽ പങ്കെടുക്കരുതെന്ന് സുധാകരൻ ഭീഷണിപ്പെടുത്തി; അതുകൊണ്ടാണ് പോയത്: കെവി തോമസ്

KV Thomas| സെമിനാറിൽ പങ്കെടുക്കരുതെന്ന് സുധാകരൻ ഭീഷണിപ്പെടുത്തി; അതുകൊണ്ടാണ് പോയത്: കെവി തോമസ്

താൻ ഇപ്പോഴും കോൺഗ്രസുകാരൻ തന്നെയാണ്. സെമിനാറിൽ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാകുന്നില്ലെന്നും കെവി തോമസ്

കെ വി തോമസ്

കെ വി തോമസ്

  • Share this:
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിന്റെ ((CPM Party Congress))ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തത് പോകരുതെന്ന് കെ സുധാകരൻ (k Sudhakaran) ഭീഷണിപ്പെടുത്തിയതുകൊണ്ടെന്ന് കെവി തോമസ് (KV Thomas). സെമിനാറിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഭീഷണിപ്പെടുത്തി. സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും അച്ചടക്ക ലംഘനമുണ്ടായിട്ടില്ലെന്നും കെവി തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.

തന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണ്. കോൺഗ്രസ് പാരമ്പര്യമനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ താൻ ചെയ്തിട്ടുള്ളൂ.

Also Read-നേതാക്കളെ കാലുമാറ്റി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാമെന്ന CPM കുതന്ത്രം ഫലം കാണില്ല; രമേശ് ചെന്നിത്തല

കഴിഞ്ഞ മാർച്ച് മാസം ആദ്യ ആഴ്ച്ചയാണ് സീതാറാം യെച്ചൂരി തന്നെ സെമിനാറിലേക്ക് ക്ഷണിക്കുന്നത്. തന്നേയും ശശി തരൂരിനേയുമാണ് ക്ഷണിച്ചിരിക്കുന്നത് എന്നും പറഞ്ഞു. അന്നു തന്നെ ഇക്കാര്യം അറിയിച്ച് കോൺഗ്രസ് പ്രസിഡന്റിന് കത്തയച്ചു.

Also Read-'തോമസ് ചെയ്തത് കൊടും ചതി; സുഖിമാന്‍ ഒരുദിവസമെങ്കിലും പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയിട്ടുണ്ടോ?' മുല്ലപ്പള്ളി

ദേശീയ തലത്തിൽ ബിജെപിയിതര പാർട്ടികളുമായി കോൺഗ്രസ് സഹകരിക്കുന്ന കാലമാണിത്. ഇതൊരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യത്തെ കോൺഗ്രസ്സുകാരനുമല്ല താൻ. ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കുന്നില്ലെന്ന് പിന്നീട് അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് അറിയിച്ചു. ഡൽഹിയിൽവച്ച് കേരളത്തിൽനിന്നുള്ള എംപിമാർ സോണിയ ഗാന്ധിയെ കണ്ട് തരൂർ സെമിനാറിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും കെവി തോമസ് പറഞ്ഞു.

താൻ ഇപ്പോഴും കോൺഗ്രസുകാരൻ തന്നെയാണ്. സെമിനാറിൽ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാകുന്നില്ലെന്നും കെവി തോമസ് വ്യക്തമാക്കി.
Published by:Naseeba TC
First published: