സുധീർ നമ്പൂതിരി ശബരിമല പുതിയ മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എംഎസ് പരമേശ്വരൻ നമ്പൂതിരി

ഇന്റർവ്യൂ വഴി തെരഞ്ഞെടുത്ത 18 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് സുധീർ നമ്പൂതിരിയെ തെര‍ഞ്ഞെടുത്തത്

news18
Updated: August 17, 2019, 9:31 AM IST
സുധീർ നമ്പൂതിരി ശബരിമല പുതിയ മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എംഎസ് പരമേശ്വരൻ നമ്പൂതിരി
sabarimala
  • News18
  • Last Updated: August 17, 2019, 9:31 AM IST
  • Share this:
സന്നിധാനം: ശബരിമലയിൽ പുതിയ മേൽശാന്തിയായി സുധീർ നമ്പൂതിരിയെ തെര‍ഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയായ എ.കെ.സുധീർ നമ്പൂതിരി,തിരുനാവായ നാവാമുകന്ദക്ഷേത്രമുൾപ്പെടെ മലബാറിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. ആലുവ പുളിയനം സ്വദേശിയായ എംഎസ് പരമേശ്വരൻ നമ്പൂതിരിയാണ് മാളികപ്പുറം പുതിയ മേൽശാന്തി.

Also Read-കവളപ്പാറയിൽ തെരച്ചിൽ പുനരാരംഭിച്ചു: കണ്ടെത്താനുള്ളത് 21 പേരെ; റഡാര്‍ സംവിധാനം ഉപയോഗപ്പെടുത്തും

കാലങ്ങളായി തുടർന്നു പോരുന്ന നറുക്കെടുപ്പ് രീതിയിലൂടെയായിരുന്നു മേൽശാന്തി തെരഞ്ഞെടുപ്പ്.. രാവിലെ എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. തന്ത്രിയിൽനിന്നും നിലവിലെ മേൽശാന്തിയിൽനിന്നും പൂജാവിധികൾ കൂടുതൽ മനസ്സിലാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാർ ചിങ്ങമാസ പൂജാ സമയത്തും ഓണപ്പൂജക്കാലാത്തും സന്നിധാനത്തുണ്ടാവും.

കൂടാതെ, ഇരുവരും കന്നിമാസം ഒന്നുമുതൽ 31 വരെ സന്നിധാനത്തും മാളികപ്പുറത്തുമായി ഭജനമിരിക്കുകയും വേണം. ചിങ്ങമാസ പൂജകൾക്കായി ഇന്ന് പുലർച്ചയാണ് ശബരിമല നട തുറന്നത്. ഇന്ന് ചിങ്ങപ്പുലരിയില്‍ സന്നിധാനത്ത് ലക്ഷാര്‍ച്ചനയുണ്ട്. 21 വരെ എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും.

First published: August 17, 2019, 8:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading