ഉമ്മൻചാണ്ടിയെ മുന്നിലിരുത്തി സുധീരൻ കുടിപ്പകയെ കുറിച്ച് പറഞ്ഞത് എന്തിന്?

'മരിക്കുന്നതിനു മുൻപ് കെ കരുണാകരന്റെ ആഗ്രഹമായിരുന്നു മകൻ മുരളീധരനെ പാർട്ടിയിൽ തിരികെ എത്തിക്കുക. ആശുപത്രിക്കിടക്കയിൽ വച്ചും പ്രധാന നേതാക്കളോടെല്ലാം കരുണാകരൻ തന്റെ ആഗ്രഹം പറഞ്ഞു. പക്ഷെ ആരും ചെവികൊണ്ടില്ല.'

News18 Malayalam | news18-malayalam
Updated: December 26, 2019, 6:25 PM IST
ഉമ്മൻചാണ്ടിയെ മുന്നിലിരുത്തി സുധീരൻ കുടിപ്പകയെ കുറിച്ച് പറഞ്ഞത് എന്തിന്?
vm sudheeran
  • Share this:
കെ കരുണാകരൻ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹത്തിൻറെ ഓർമ്മ ദിവസങ്ങൾ എന്നും രാഷ്ട്രീയ വിവാദത്തിന് വേദിയാവുക പതിവ്. ഇക്കുറി വി എം സുധീരൻ ആണ് കരുണാകരനെ പാർട്ടി അവഗണിച്ചത് ഓർമിപ്പിച്ചത്. ഒരുകാലത്തെ കിംഗ് മേക്കർ ആയിരുന്ന കരുണാകരൻ, മകൻ കെ മുരളീധരന്റെ പാർട്ടി പ്രവേശനത്തിന് വേണ്ടി നേതാക്കളോട് അഭ്യർത്ഥിച്ചു നടന്നതാണ് വിഷയം.

'മരിക്കുന്നതിനു മുൻപ് കെ കരുണാകരന്റെ ആഗ്രഹമായിരുന്നു മകൻ മുരളീധരനെ പാർട്ടിയിൽ തിരികെ എത്തിക്കുക. ആശുപത്രിക്കിടക്കയിൽ വച്ചും പ്രധാന നേതാക്കളോടെല്ലാം കരുണാകരൻ തന്റെ ആഗ്രഹം പറഞ്ഞു. പക്ഷെ ആരും ചെവികൊണ്ടില്ല.'

താനും പി സി ചാക്കോയും രാമചന്ദ്രൻ മാസ്റ്ററും മാത്രമാണ് മുരളീധരനു വേണ്ടി സംസാരിച്ചതെന്ന്  കരുണാകരൻ അനുസ്മരണ ചടങ്ങിൽ സുധീരൻ പറഞ്ഞു.

കരുണാകരന് കുടിപ്പക ഇല്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടിയെ വേദിയിലിരുത്തി സുധീരൻ പറഞ്ഞതെന്തിനാണ്. ?

കുടിപ്പകയുടെ രാഷ്ട്രീയം

കരുണാകരൻ നേരിട്ട അവഗണന ചർച്ചയാക്കുമ്പോൾ എന്തിനാണ്  സുധീരൻ രാഷ്ട്രീയത്തിലെ കുടിപ്പക പരാമർശിച്ചത്.? ആരുടെയെങ്കിലും കുടിപ്പകയായിരുന്നോ കരുണാകരൻ അവഗണിക്കപ്പെട്ടതിന് പിന്നിൽ.?

മുരളീധരൻ പാർട്ടിയിൽ തിരിച്ചെത്തുന്നതിനെ എതിർത്തവരുടെ പട്ടിക ഒന്നു കൂടി ചർച്ചയാക്കാനല്ലേ, ഉമ്മൻ ചാണ്ടി വേദിയിലിരിക്കെ ഈ പരാമർശങ്ങൾ നടത്തിയത്.

കരുണാകരന്റെ പ്രബല കാലത്ത് അദ്ദേഹത്തിന്റെ എതിർചേരിയിലായിരുന്നു ഉമ്മൻ ചാണ്ടിയും സുധീരനും. എതിർ ഗ്രൂപ്പിനെതിരെ കരുനീക്കങ്ങൾ നടത്തുമ്പോഴും കോൺഗ്രസ് എന്ന പൊതു വികാരം കരുണാകരൻ ഉള്ളിൽ സൂക്ഷിച്ചിരുന്നു. എന്നാൽ എതിരാളികളും ഒപ്പമുണ്ടായിരുന്നവരും കരുണാകരനെ തിരിഞ്ഞു കൊത്തുകയായിരുന്നുവെന്നാണ് സുധീരൻ ഓർമ്മിപ്പിച്ചത്.
Published by: Anuraj GR
First published: December 23, 2019, 4:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading