മലപ്പുറം: കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസിൽ കൊടുവള്ളി സ്വദേശി സൂഫിയാന്റെ നിർണായക മൊഴി. ഗൾഫിൽ നിന്നുമുള്ള നിർദേശങ്ങൾ അനുസരിച്ച് ആണ് പ്രവർത്തിക്കുന്നതെന്ന് സൂഫിയാൻ അന്വേഷണ സംഘത്തോട് പറഞ്ഞു. കൂടുതൽ ആളുകളെ കരിപ്പൂരിലേക്ക് കൊണ്ടുവന്നത് കണ്ണൂർ സംഘത്തെ ഭയപ്പെടുത്താൻ ആണെന്നും സൂഫിയാൻ പൊലീസിന് മൊഴി നൽകി.
കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ ഏറ്റവും നിർണായകം സൂഫിയാന്റെ അറസ്റ്റ് ആണ്. 18 മണിക്കൂർ നീണ്ടുനിന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ. ഗൾഫിൽ നിന്നും ഉള്ള നിർദേശം അനുസരിച്ച് ആണ് പ്രവർത്തിക്കുന്നത് എന്നാണ് സൂഫിയാൻ പറയുന്നത്. കൊടുവള്ളിയിലേക്ക് എത്തേണ്ട കള്ളക്കടത്ത് സ്വർണം പലതവണ മറ്റു സംഘങ്ങൾ കടത്തിയ സാഹചര്യത്തിൽ ആണ് കൂടുതൽ ആളുകളെ കരിപ്പൂരിലേക്ക് നിയോഗിച്ചത്.
ശവക്കല്ലറകളുടെ ഫോട്ടോയെടുക്കൽ വിനോദമാക്കി യുവതി; ഇതുവരെ പകർത്തിയത് രണ്ടു ലക്ഷം ചിത്രങ്ങൾഏതുവിധേനയും സ്വർണം കൊടുവള്ളിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വേണ്ടി ആണ് ചെർപ്പുളശ്ശേരി സംഘത്തെ കൊണ്ടു വന്നത്. ഇവർക്ക് പുറമെ കൊടുവള്ളിയിൽ നിന്ന് മറ്റൊരു സംഘവും അന്നേദിവസം കരിപ്പൂരിൽ വന്നിരുന്നു. ഇവരെ നിയന്ത്രിച്ചത് സൂഫിയാൻ അല്ല, വിദേശത്ത് ഉളളവർ ആയിരുന്നു.
കണ്ണൂർ സംഘത്തെ കൊല്ലാൻ ആയിരുന്നില്ല ഭയപ്പെടുത്താൻ ആണ് ലക്ഷ്യമിട്ടത് എന്ന് സൂഫിയാൻ പൊലീസിനോട് പറഞ്ഞു. ഇത്രയും അധികം ആളുകളെ കരിപ്പൂരിലേക്ക് കൊണ്ടുവന്നത് ഇതിനു വേണ്ടി കൂടിയായിരുന്നു. എന്നാൽ, മിന്നൽ വേഗത്തിൽ കരിപ്പൂരിൽ നിന്ന് രക്ഷപ്പെട്ട അവരെ ഇവർക്ക് ലഭിച്ചില്ല. കരിപ്പൂരിൽ നിന്നും കോഴിക്കോട് വെസ്റ്റ് ഹിൽ വരെ എത്താൻ അർജുൻ അരമണിക്കൂർ പോലും എടുത്തില്ല എന്നാണ് പൊലീസ് പറയുന്നത്.
കോവിഡ് മരണം; പരാതികൾ ലഭിച്ചാൽ പരിശോധിക്കും; പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുന്നെന്ന് ആരോഗ്യമന്ത്രിഅർജുൻ ആയങ്കിയെ കിട്ടാതെ മടങ്ങി വരുമ്പോൾ ആണ് ചെർപ്പുളശ്ശേരി സംഘം അപകടത്തിൽ പെട്ടത്. ചെർപ്പുളശ്ശേരി സംഘത്തെ നിയന്ത്രിച്ച വാട്ട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാളാണ് സൂഫിയാൻ. ഇതുവരെ കവർച്ച ആസൂത്രണ കേസിലെ അന്വേഷണം മുന്നോട്ട് പോകുന്നത് ഈ ഫോണിലെ കോൺടാക്ടുകൾ കേന്ദ്രീകരിച്ച് ആയിരുന്നു. ഇനി സൂഫിയാൻ നൽകിയ മൊഴികൾ കൂടി കേസിന്റെ മുന്നോട്ട് പോക്കിൽ നിർണായകം ആകും.
പ്രതികളുടെ ജാമ്യാപേക്ഷ തള്ളിഅതേസമയം, കവർച്ച ആസൂത്രണ കേസിൽ റിമാൻഡിൽ ഉള്ള ഏഴു പ്രതികൾ നൽകിയ ജാമ്യാപേക്ഷ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തളളി. അന്വേഷണം പുരോഗമിക്കുക ആണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ നിരപരാധികളാണന്നും പൊലീസ് കെട്ടിച്ചമച്ച കേസിൽ തങ്ങളെ മനഃപൂർവം കുടുക്കുകയായിരുന്നെന്നും ആയിരുന്നു പ്രതികളുടെ വാദം.
പ്രതികൾ ആയ മുബഷിർ, ഷുഹൈൽ, സലിം, മുഹമ്മദ് മുസ്തഫ, ഫൈസൽ, ഫയാസ് , ഫിജാസ് എന്നിവരുടെ ജാമ്യാപേക്ഷ ആണ് തള്ളിയത്. ഹസൻ, സുഹൈൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മഞ്ചേരി ജില്ലാ കോടതി അഞ്ചാം തിയതിയിലേക്ക് മാറ്റിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.