• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആത്മഹത്യാശ്രമം ഫേസ്ബുക്കിൽ ലൈവാക്കി ക്ലേ കമ്പനിയിലെ തൊഴിലാളി; കൂട്ടുകാര്‍ കണ്ടതോടെ വീട്ടുകാരെത്തി രക്ഷിച്ചു

ആത്മഹത്യാശ്രമം ഫേസ്ബുക്കിൽ ലൈവാക്കി ക്ലേ കമ്പനിയിലെ തൊഴിലാളി; കൂട്ടുകാര്‍ കണ്ടതോടെ വീട്ടുകാരെത്തി രക്ഷിച്ചു

ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയിലെ തൊഴിലാളിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയിലെ തൊഴിലാളി ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശിയായ 42 കാരനാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. 15 വര്‍ഷമായി കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായിരുന്ന ഇയാളെ പിരിച്ചുവിട്ടെന്നു കാട്ടി ഒരു മാസം മുന്‍പ് കമ്പനി നോട്ടീസ് നല്‍കിയിരുന്നു. ഇതിൽ മനംനൊന്താണ് സആത്മഹത്യാശ്രമം നടത്തിയതെന്നാണ് വിവരം.

    ഫേസ്ബുക്ക് ലൈവിലെത്തി കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. മറ്റ് തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ മരിക്കുന്നതെന്നും ഫെയ്സ്ബുക്ക് ലൈവില്‍ ഇയാള്‍ പറഞ്ഞിരുന്നു. ഇതിനിടെ ലൈവ് ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ചെത്തിയ് വീട്ടുകാർ രക്ഷപ്പെടുത്തി.

    Also Read 'യു.ഡി.എഫ് നിര്‍മിച്ചത് 245 പാലങ്ങൾ; എല്‍.ഡി.എഫിന്റെ രണ്ടു പാലങ്ങൾക്ക് ആഘോഷം': ഉമ്മന്‍ ചാണ്ടി

    ദിവസങ്ങൾക്ക് മുൻപ്  കമ്പനിക്കകത്ത് മരിച്ച നിലയില്‍ പ്രഫുല്ല കുമാര്‍ എന്ന തൊഴിലാളിയെ കണ്ടെത്തിയിരുന്നു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി രംഗത്ത് വന്നിരുന്നു.  വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) കമ്പനിക്കുള്ളിലെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രഫുല്ലചന്ദ്രനെ ആരോ അപകടപ്പെടുത്തിയതാണെന്നാണ് ഐഎന്‍ടിയുസിയുടെ ആരോപണം.  കൊച്ചുവേളിയിലെ ഈ കമ്പനി മാസങ്ങളായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്.


    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Aneesh Anirudhan
    First published: