തൃശൂരിൽ (Thrissur) നടുറോഡിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം (Suicide Attempt). ഹോട്ടല്‍ ജോലിക്കാരാനായ മൈസൂര്‍ സ്വദേശിയായ ആസിഫ് എന്ന യുവാവാണ് നഗരത്തിലെ എം ജി റോഡില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഹോട്ടലുടമ ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ആസിഫ് ശ്രമിച്ചത്. പോലീസും നാട്ടുകാരും ഇടപെട്ട് ഇയാളെ ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
എം ജി റോഡില്‍ പുതിയതായി തുടങ്ങിയ ഹോട്ടലിന് മുന്നില്‍ ഭാര്യയ്ക്കൊപ്പമെത്തിയ ആസിഫ് സ്വന്തം ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. നാല് മാസം ജോലി ചെയ്തിട്ടും ശമ്പളം കിട്ടിയില്ലെന്നും രണ്ട് ലക്ഷത്തോളം രൂപ ഹോട്ടലുടമ തനിക്ക് തരാനുണ്ടെന്നും ആസിഫ് പറയുന്നു. പോലീസിലും ലേബര്‍ ഓഫീസിലും പരാതിപ്പെട്ടിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആസിഫ് കൂട്ടിച്ചേർത്തു.
അതേസമയം, ഹോട്ടല്‍ ആരംഭിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂവെന്നും അങ്ങനെയിരിക്കെ എങ്ങനെയാണ് നാല് മാസത്തെ ശമ്പളം കൊടുക്കാനുണ്ടാകുകയെന്നുമാണ് ഹോട്ടലുടമയുടെ പ്രതികരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസിഫിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Aluva Highway Robbery | ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ
കൊച്ചി: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ (Aluva Highway Robbery Case) രണ്ട് പേർ കൂടി അറസ്റ്റിൽ (Arrest). കറുകപ്പിളളി ഈച്ചരങ്ങാട് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് സജാദ്, അഞ്ചപ്പാലം കോടർലിയിൽ വാടകയ്ക്ക് താമസിക്കുന്ന തമീൻ എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണിവർ.
ക്വട്ടേഷൻ കൊടുത്ത ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന മുജീബ് ഉൾപ്പെടെ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറച്ചു വിൽക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം.
Also read-
Arrest| മലപ്പുറത്തെ ഒൻപതാം ക്ലാസുകാരിക്ക് ഫേസ്ബുക്കിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ചു; 19കാരൻ അറസ്റ്റില്‍
കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. സജാദ് വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും, തട്ടികൊണ്ട്പോയ വാഹനവും മുജീബിന്റെ വീട്ടിൽ നിന്ന് ഹാൻസ് നിറച്ച ചാക്കുകളും പോലീസ് കണ്ടെടുത്തിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ എൽ.അനിൽകുമാർ എസ്.ഐമാരായ പി.എസ്.ബാബു, അബ്ദുൽ റൗഫ്, കെ.ആർ.മുരളീധരൻ സി.പി.ഒ മാരായ കെ.ബി.സജീവ്, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ,എച്ച് ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.