• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബിജെപി സമരപന്തലിൽ ആത്മഹത്യാശ്രമം; പൊള്ളലേറ്റയാളുടെ നില ഗുരുതരം

news18india
Updated: December 13, 2018, 7:31 AM IST
ബിജെപി സമരപന്തലിൽ ആത്മഹത്യാശ്രമം; പൊള്ളലേറ്റയാളുടെ നില ഗുരുതരം
  • News18 India
  • Last Updated: December 13, 2018, 7:31 AM IST IST
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ ബി ജെ പി സമരപന്തലിൽ ആത്മഹത്യശ്രമം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. മുട്ടട സ്വദേശി വേണുഗോപാലൻ നായർ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയ ഇയാൾ സമരപന്തലിലേക്ക് ഓടി കയറുകയായിരുന്നു.

സമരപന്തലിന്‍റെ എതിർഭാഗത്ത് റോഡരികിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ച് സമരപന്തലിന് സമീപത്തേക്ക് ഓടി വരികയായിരുന്നു. പൊലീസും BJP പ്രവർത്തകരും ചേർന്ന് തീയണച്ച് അശുപത്രിയിൽ എത്തിച്ചു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഓടിയത്.
ഇയാൾക്ക് 75 % പൊള്ളലേറ്റു. അതേസമയം, സമരപ്പന്തലിന് പൊലീസ് സംരക്ഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

മുട്ടട അഞ്ചു മുക്കുവയൽ സ്വദേശിയായ വേണുഗോപാലൻ നായർ പ്ലംബിങ് തൊഴിലാളിയാണ്. "സ്വാമി ശരണം, ശബരിമലയ്ക്കു വേണ്ടി ഇതേ ചെയ്യാനുള്ളൂ, ഭാരത് മാതാ കി ജയ്"

എന്നു വിളിച്ചാണ് പന്തലിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

നാലു വർഷത്തിനിടെ 30000ഓളം ഇന്ത്യക്കാർ ഗൾഫിൽ മരിച്ചു

Loading...

 സ്ത്രീപക്ഷ ബിനാലെക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി


 സംഭവം നിർഭാഗ്യകരമെന്ന് ബി ജെ പി നേതാവ് സി കെ പദ്മനാഭൻ പറഞ്ഞു. സമരപ്പന്തലിന് പൊലീസ് സംരക്ഷണം വേണം. ഉറക്കത്തിലായിരുന്നെന്നും തീഗോളം കണ്ട് പ്രവർത്തകരും പൊലീസും തടയുകയായിരുന്നുന്നെന്നും സി കെ പദ്മനാഭൻ
പറഞ്ഞു. ഒഴിവായത് വലിയ അപകടമാണ്.


സംഭവസമയത്ത് സി കെ പദ്മനാഭനും നിരവധി പ്രവർത്തകരും പന്തലിൽ ഉണ്ടായിരുന്നു.

First published: December 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...