പാലക്കാട്: ലക്കിടിയിൽ കുടുംബത്തിലെ നാലുപേർ പുഴയിൽ ചാടിയ സംഭവത്തിൽ മുഴുവൻ പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ലക്കിടി പാലപ്പുറം സ്വദേശി അജിത്കുമാർ, ഭാര്യ വിജി, വിജിയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് ലക്കിടിയ്ക്ക് സമീപം ഭാരതപ്പുഴയിൽ (Bharathappuzha)ചാടി ആത്മഹത്യ (Suicide)ചെയ്തത്.
സംഭവസ്ഥലത്ത് നിന്നും അജിത് കുമാറിന്റേയും വിജിയുടെയും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ജീവിത നൈരാശ്യം കൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിൽ പറയുന്നത്. മരിച്ച അജിത്ത്കുമാറും ജേഷ്ഠൻ അനിൽകുമാറും 2012 ൽ ത്യശ്ശൂർ വിയ്യൂരിൽ വെച്ച് അമ്മാവൻ സുധാകരനെ കൊന്ന കേസിൽ പ്രതികളാണ്.
കേസിൽ തൃശൂർ സെഷൻസ് കോടതിയിൽ വിചാരണ നടന്നു വരികയാണ്. ഇന്ന് രാവിലെ അജിത്തിന്റെ ഇയാൾ താമസിക്കുന്ന ലക്കിടിയിലെ വാടക വീട്ടിൽ ചെന്നപ്പോൾ ആരെയും കാണാതെ വന്നതോടെയാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. ലക്കിടി റെയിൽവേ ഗേറ്റിന് കിഴക്കുവശത്തുള്ള പമ്പ് ഹൗസിന് സമീപം പുഴയരികിൽ അജിത്തിന്റെ സ്കൂട്ടർ നിർത്തിയിട്ടത് കണ്ടതോടെ നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തി.
Also Read-
പാലക്കാട് കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു
പുഴയുടെ കരയിൽ അജിത്തിന്റെയും ഭാര്യ വിജിയുടെയും കുട്ടികളുടെയും ചെരിപ്പ് കിടന്നിരുന്നു. അജിതിന്റേയും വിജിയുടെയും ആര്യനന്ദയുടെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അശ്വനന്ദയുടെയും മൃതദേഹം കിട്ടി. അജിത്തിന്റേയും വിജിയുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ടു വർഷം മുൻപാണ് അജിത് കുമാർ വിജിയെ വിവാഹം കഴിക്കുന്നത്. വിജിയുടെ ആദ്യ വിവാഹത്തിലുള്ളതാണ് പതിന്നാലും ആറും വയസ്സുള്ള കുട്ടികൾ. വിജിയുടെ ആത്മഹത്യാക്കുറിപ്പിൽ അജിത് മാത്രമാണ് ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചതെന്നും എന്നാൽ അതിന് സമ്മതിക്കാതെ എല്ലാവരും ആത്മഹത്യ ചെയ്യാൻ തീരുമാനിയ്ക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്.
കത്തിനെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മുങ്ങിമരണം തന്നെയാണോ എന്നത് സംബന്ധിച്ച് വ്യക്തത വരൂവെന്നും ഒറ്റപ്പാലം സി ഐ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.