നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'എന്‍റെ മരണം ഒരു പ്രവാസിയുടെ സമരമാണ്'; ചെന്നൈയിൽ ആത്മഹത്യചെയ്ത മലയാളിയുടെ കുറിപ്പ്

    'എന്‍റെ മരണം ഒരു പ്രവാസിയുടെ സമരമാണ്'; ചെന്നൈയിൽ ആത്മഹത്യചെയ്ത മലയാളിയുടെ കുറിപ്പ്

    'ഒരു മലയാളി നാട്ടിൽ വരുമ്പോൾ കോവിഡുമായിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നു'

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കോഴിക്കോട്: കേരളത്തിലേക്ക് മടങ്ങാനാകാത്തതിന്‍റെ വിഷമത്തിൽ ആത്മഹത്യ ചെയ്ത വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ബിനീഷ് എന്ന യുവാവിന്‍റെ ആത്മഹത്യ കുറിപ്പ് പുറത്ത്. ' മരിക്കാൻ പാസ് വേണ്ട, എന്‍റെ മരണം ഒരു പ്രവാസിയുടെ സമരമാണ്'- ഇതാണ് ബിനീഷിന്‍റെ ആത്മഹത്യ കുറിപ്പിലുള്ളത്. ചൊവ്വാഴ്ച രാത്രി ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് മടങ്ങാനിരിക്കെ യാത്ര റദ്ദായതിലുള്ള വിഷമത്തിൽ ബിനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

    വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി. ബിനീഷാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ മുറിയില്‍ ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പോകാനാരിക്കെ അവസാന നിമിഷം പോവേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ബിനീഷിന് ഒരു ഫോണ്‍ കോള്‍ വന്നെന്നും ഇതിനുശേഷം ബിനീഷ് അസ്വസ്ഥനായിരുന്നുവെന്നും കൂടെ താമസിച്ചിരുന്നവർ പറയുന്നു.



    നാട്ടിലേക്ക് മടങ്ങാനുള്ള ബസ് പോയ ശേഷമായിരുന്നു ആത്മഹത്യ. കോവിഡ് ഹോട്‌സ്‌പോട്ടായ ചെന്നൈയില്‍നിന്ന് നാട്ടിലേക്ക് വരേണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശമെന്നാണ് ലഭിക്കുന്ന സൂചനകള്‍. തുടര്‍ന്ന് ബിനീഷ് യാത്ര വേണ്ടെന്നുവെക്കുകയായിരുന്നു.

    ബിനീഷിന്‍റെ മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ- 'ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കോവിഡ് 19 ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നു. രണ്ട് സര്‍ക്കാരും ട്രെയിന്‍, ബസ് വിട്ടില്ല. മാനസികമായി തളര്‍ന്ന ഞങ്ങളെ ആര് രക്ഷിക്കും? മരിക്കാന്‍ പാസ് വേണ്ട. പറ്റുമെങ്കില്‍ എന്റെ ശവം നാട്ടില്‍ അടക്കം ചെയ്യണം. നിയമം എല്ലാവര്‍ക്കും ഒരേ പോലെയാണ്. എന്‍റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. ടെന്‍ഷന്‍ താങ്ങാന്‍ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് മനുഷ്യന്റെ പ്രാണന്‍ എടുക്കുന്നു. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്'.

    TRENDING:കൊല്ലത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; സംഭവം അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോൾ [NEWS]Kerala Elephant Death | 'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]

    ആത്മഹത്യക്കുറിപ്പിനൊടൊപ്പം അമ്മയുടെ ഫോണ്‍ നമ്പറും എഴുതിയിട്ടുണ്ട്. മെയ് 30-നാണ് മലയാളിസംഘടന വഴി ബിനീഷ് നാട്ടിലേക്കുള്ള യാത്രാപാസിന് അപേക്ഷിച്ചത്. പാസ് ലഭിച്ചതോടെ ചൊവ്വാഴ്ച മലപ്പുറത്തേക്ക് പുറപ്പെട്ട ബസില്‍ ബിനീഷിന് യാത്രാസൗകര്യമൊരുക്കി.

    എന്നാല്‍, നാട്ടില്‍ നിന്ന് വന്ന ഫോണ്‍കോളിനെ തുടര്‍ന്ന്‌ അവസാനനിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു. ബിനീഷ് മൂന്നുവര്‍ഷമായി ചെന്നൈയില്‍ ചായക്കടകളില്‍ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ സെവന്‍ വെല്‍സ് പോലീസ് കേസെടുത്തു. പ്രവീണയാണ് ഭാര്യ. മകള്‍ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ്.​





    Published by:Anuraj GR
    First published:
    )}