• HOME
  • »
  • NEWS
  • »
  • kerala
  • »
  • എഎസ്ഐയുടെ ആത്മഹത്യ: ആരോപണ വിധേയനായ എസ്ഐക്ക് സ്ഥലം മാറ്റം

എഎസ്ഐയുടെ ആത്മഹത്യ: ആരോപണ വിധേയനായ എസ്ഐക്ക് സ്ഥലം മാറ്റം

ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്ഐ രാജേഷിനെ കോട്ടയത്തേക്കാണ് സ്ഥലംമാറ്റിയത്

എഎസ്ഐ ബാബു

എഎസ്ഐ ബാബു

  • News18
  • Last Updated :
  • Share this:
    കൊച്ചി: മേലുദ്യോഗസ്ഥന്‍റെ പീഡനത്തെതുടർന്ന് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്ഐയെ സ്ഥലംമാറ്റി. കൊച്ചി ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്ഐ രാജേഷിനെ കോട്ടയത്തേക്കാണ് സ്ഥലംമാറ്റിയത്. രാജഷേിന്‍റെ പീഡനത്തിൽ മനംനൊന്ത് എഎസ്ഐ പി സി ബാബു (48) കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. രാജേഷിനെതിരെ എഎസ്ഐ ബാബുവിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പരാതി നൽകിയിരുന്നു. കേസിൽ എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷും റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ജിജിമോനും അന്വേഷണമാരംഭിച്ചു.

    ആലുവ കുട്ടമശേരിയിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മേലുദ്യോഗസ്ഥന്റെ പീഡനത്തിന് എതിരെ സഹപ്രവർത്തകർക്ക് വാട്സാപ്പ് സന്ദേശം അയച്ചശേഷമായിരുന്നു ബാബു ജീവനൊടുക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം തടിയിട്ടപറമ്പിൽ ചുമതലയേറ്റ എസ്ഐ രാജേഷ് അന്നു മുതൽ ബാബുവിനോടു മോശമായാണ് പെരുമാറിയിരുന്നതെന്ന് ബാബുവിന്റെ ഭാര്യാ സഹോദരൻ സുനിൽകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.

    ഒരു മാസം മുൻപു സ്റ്റേഷൻ പരിസരത്തു ജനങ്ങളുടെ മുന്നിൽ ബാബുവിനെ എസ്ഐ പരസ്യമായി ആക്ഷേപിച്ചതായും പറയുന്നു. തുടർന്ന് ബാബു സ്ഥലം മാറ്റത്തിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ദീർഘകാലം കൊച്ചി സിറ്റിയിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ബാബു മൂന്നു വർഷം മുൻപാണു തടിയിട്ടപറമ്പിൽ എത്തിയത്. സ്റ്റേഷൻ റൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
    First published: