'വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നില്ല' മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിയുമായി വ്യവസായി

രണ്ട് വര്‍ഷമായി വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രസാദിന്റെ ആത്മഹത്യ ഭീഷണി

news18
Updated: June 29, 2019, 11:51 AM IST
'വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നില്ല' മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിയുമായി വ്യവസായി
ankamali kseb
  • News18
  • Last Updated: June 29, 2019, 11:51 AM IST
  • Share this:
അങ്കമാലി: വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് അങ്കമാലിയില്‍ വ്യവസായിയുടെ ആത്മഹത്യാ ഭീഷണി. 'ന്യൂ ഇയര്‍ കുറി' സര്‍വീസ് എന്ന സ്ഥാപനത്തിന്റെ ഉടമ പ്രസാദാണ് കറുകുറ്റി കെഎസ്ഇബി ഓഫീസിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

അങ്കമാലിയില്‍ ഉള്ള എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനത്തിന് രണ്ട് വര്‍ഷമായി വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രസാദിന്റെ ആത്മഹത്യ ഭീഷണി. ഇയാളെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Also Read: കോടഞ്ചേരിയിലെ എസ്‌റ്റേറ്റ് തൊഴിലാളിയുടെ മരണകാരണം വിഷമദ്യമല്ലെന്ന് സൂചന

പ്രസാദിന്റെ സ്ഥാപനത്തിന്റെ പ്ലാനില്‍ പിഴവ് കണ്ടെത്തിയതിനാലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്ലാനിലെ അപാകതക്ക് പിഴ ചുമത്തിയിരുന്നു. 4.5ലക്ഷം രൂപ ഇതുവരെ അടച്ചിട്ടില്ല. റവന്യു റിക്കവറി നടപടി പുരോഗമിക്കുകയാണ്. ആത്മഹത്യ ഭീഷണ സമ്മദര്‍ദ്ദ തന്ത്രമാണെന്നും കെഎസ്ഇബി അധികൃതര്‍ പ്രതികരിച്ചു.

First published: June 29, 2019, 11:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading