നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വെള്ളാപ്പള്ളി വിമർശിച്ചു; പിന്നാലെ സിൻഡിക്കേറ്റിൽ നിന്നും സുകുമാരൻ നായരുടെ മകൾ രാജിവച്ചു

  വെള്ളാപ്പള്ളി വിമർശിച്ചു; പിന്നാലെ സിൻഡിക്കേറ്റിൽ നിന്നും സുകുമാരൻ നായരുടെ മകൾ രാജിവച്ചു

  നേരത്തെ ഇടതു സർക്കാരുമായി ജി സുകുമാരൻ നായർ കടുത്ത ആശയഭിന്നതയിൽ ആയിരുന്നു. ശബരിമല വിഷയത്തിൽ തുടങ്ങിയ ഏറ്റുമുട്ടൽ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പ് വരെയും തുടർന്നു.

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • News18
  • Last Updated :
  • Share this:
  കോട്ടയം: തെരഞ്ഞെടുപ്പിൽ പിണറായി സർക്കാർ വൻ വിജയം നേടിയതിനു തൊട്ടു പിന്നാലെയാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകൾ ഡോക്ടർ സുജാത എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗത്വം രാജി വച്ചത്. ഇന്ന് രാവിലെ ചേർത്തലയിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ചിരുന്നു.

  സർക്കാരിൽ നിന്നും എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷമാണ് സുകുമാരൻ നായർ ഇടതു സർക്കാരിനെ തള്ളിപ്പറയുന്നത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. മന്നം ജയന്തിക്ക് പൊതു അവധി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ് സംസ്ഥാന സർക്കാർ അംഗീകരിക്കാതിരുന്നത് എന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. സുകുമാരൻ നായരുടെ മകൾ എം ജി സർവകലാശാല സിൻഡിക്കേറ്റ് അംഗമായി തുടരുന്നതും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടർ സുജാത രാജി നൽകിയതായി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.

  COVID 19 | സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സുകുമാരൻനായരുടെ വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ,

  'സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എൻ എസ് എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന അടിസ്ഥാനരഹിതമായ ആരോപണവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തു വന്നിരിക്കുകയാണ്.

  എൻ എസ് എസ്, ഹിന്ദു കോളേജ് പ്രിൻസിപ്പലും എന്റെ മകളും ആയ ഡോ. സുജാത കഴിഞ്ഞ ഏഴുവർഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ആയി സേവനമനുഷ്ഠിച്ചു വരുകയാണ്.

  ആദ്യം യു ഡി എഫ് ഗവൺമെന്റും പിന്നീട് എൽ ഡി എഫ് - ഗവൺമെന്റുമാണ് ഈ സ്ഥാനത്തേക്ക് ഡോ. സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ എഡ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് ഇടതു - വലതു വ്യത്യാസമില്ലാതെ ഗവൺമെന്റുകൾ ഡോ. സുജാതയെ നോമിനേറ്റ് ചെയ്തിട്ടുളളത്. ഇതിനു വേണ്ടി ഞാനോ എന്റെ മകളോ മറ്റാരെങ്കിലുമോ, ഗവൺമെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എങ്കിലും ഇതിന്റെ പേരിൽ വിവാദങ്ങൾക്കിടവരുത്താതെ, മൂന്നു വർഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കിലും, വ്യക്തിപരമായ കാരണങ്ങളാൽ എന്റെ മകൾ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം രാജി വച്ചു കൊണ്ട് ബന്ധപ്പെട്ടവർക്ക് കത്ത് നല്കിക്കഴിഞ്ഞു.'

  നേരത്തെ ഇടതു സർക്കാരുമായി ജി സുകുമാരൻ നായർ കടുത്ത ആശയഭിന്നതയിൽ ആയിരുന്നു. ശബരിമല വിഷയത്തിൽ തുടങ്ങിയ ഏറ്റുമുട്ടൽ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പ് വരെയും തുടർന്നു. വിശ്വാസികൾ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളെ കണ്ട ജി സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവന വലിയ രീതിയിലാണ് ചർച്ചയായത്. അയ്യപ്പനും ദേവഗണങ്ങളും ഇടതു സർക്കാരിനൊപ്പം ആണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയതും ഈ പ്രസ്താവനയെ തുടർന്നായിരുന്നു. ഏതായാലും സർക്കാരിനെ വിമർശിച്ച ശേഷം എം ജി സർവകലാശാല സിൻഡിക്കേറ്റിൽ തുടരുന്നത് കൂടുതൽ വിമർശനത്തിന് കാരണമാകുമെന്ന് കണ്ടതോടെയാണ് ജി സുകുമാരൻ നായരുടെ നിർണായക നീക്കം. യു ഡി എഫ് തെരഞ്ഞെടുപ്പിൽ തകർന്നതോടെ ഇനി ജി സുകുമാരൻ നായർ നിലപാട് മാറ്റുമോ എന്നാണ് അറിയാനുള്ളത്.
  Published by:Joys Joy
  First published:
  )}