പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ റിട്ടയേഡ് എസ്പി എം ഹരിദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട്ടെ പൊതുശ്മശാനത്തിൽ നടക്കും.
1984ൽ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇൻഷുറൻസ് തട്ടിയെടുക്കാൻ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തി എന്നുമായിരുന്നു ഹരിദാസിന്റെ നിർണായക കണ്ടെത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.