'ചെറുതാക്കി കാണിക്കാൻ ശ്രമിക്കേണ്ട'; കോടിയേരിക്ക് NSSന്റെ മറുപടി

സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്കാരം എൻഎസ്എസിനില്ലെന്ന് സുകുമാരൻ നായർ

news18india
Updated: February 17, 2019, 11:29 AM IST
'ചെറുതാക്കി കാണിക്കാൻ ശ്രമിക്കേണ്ട'; കോടിയേരിക്ക് NSSന്റെ മറുപടി
kodiyeri nss
  • News18 India
  • Last Updated: February 17, 2019, 11:29 AM IST
  • Share this:
കോട്ടയം: എൻഎസ്എസ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും നിഴല്‍ യുദ്ധം വേണ്ടെന്നുമുള്ള കോടിയേരിയുടെ പ്രസ്താവനക്ക് മറുപടിയുമായി എൻഎസ്എസ് രംഗത്ത്. എൻഎസ്എസിനെ ചെറുതാക്കി കാണിക്കാൻ കോടിയേരി ശ്രമിക്കേണ്ടെന്നും സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്കാരം എൻഎസ്എസിനില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസ് പറഞ്ഞാൽ നായന്മാർ കേൾക്കില്ലെന്ന് മുൻപ് പറഞ്ഞവരുടെ അവസ്ഥ ഓർക്കുന്നത് നല്ലത്. എൻഎസ്എസിൽ എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെടുന്നവരുണ്ട് എന്നാൽ എൻഎസ്എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തെന്ന അഭിപ്രായം യുക്തിഭദ്രമല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.

Also read: എൻഎസ്എസിനോട് കോടിയേരി: നിഴൽയുദ്ധം വേണ്ട; രാഷ്ട്രീയ നിലപാട് തുറന്നുപറയണം

എൻഎസ്എസിന് സർക്കാരിനോട് വിപ്രതിപത്തി ഉണ്ട്, ഇത് വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമാണ്. എന്നാൽ സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്കാരം എൻഎസ്എസിനില്ലെന്നും സുകുമാരൻ നായർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

എൻഎസ്എസ് യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നു പറയണം. അല്ലാതെ നിഴല്‍ യുദ്ധം വേണ്ടെന്ന് കോടിയേരി പറഞ്ഞിരുന്നു. വിരട്ടലുകള്‍ക്ക് മുന്നില്‍ സിപിഎം ഭയപ്പെടാന്‍ പോകുന്നില്ലെന്നും അത്തരത്തിലുള്ള രാഷ്ട്രീയ പരീക്ഷണത്തിന് സുകുമാരന്‍ നായര്‍ വീണ്ടും തുനിയുകയാണെങ്കില്‍ അതെല്ലാം നേരിടാന്‍ സിപിഎമ്മിന് കഴിയുമെന്നും കോടിയേരി പറഞ്ഞിരുന്നു.
First published: February 17, 2019, 11:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading