• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുപ്രീംകോടതി സമിതി നിശ്ചയിച്ച തുക ലഭിച്ചില്ല; മരടിൽ വിധി നടപ്പാക്കുമ്പോൾ നീതി ലഭിക്കാതെ ഫ്ലാറ്റ് ഉടമകൾ

സുപ്രീംകോടതി സമിതി നിശ്ചയിച്ച തുക ലഭിച്ചില്ല; മരടിൽ വിധി നടപ്പാക്കുമ്പോൾ നീതി ലഭിക്കാതെ ഫ്ലാറ്റ് ഉടമകൾ

57 കുടുംബങ്ങൾക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല

News18 Malayalam

News18 Malayalam

  • Share this:
കൊച്ചി: സുപ്രീംകോടതി വിധി പ്രകാരം തീരദേശ നിയമം ലംഘിച്ച് മരടിൽ പണികഴിപ്പിച്ച ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി. മരടിൽ സുപ്രീം കോടതി വിധി നടപ്പാക്കുമ്പോഴും ഫ്ലാറ്റ് ഉടമകൾക്ക് നീതി  ലഭ്യമായിട്ടില്ല.

Also Read- സ്ഫോടക വസ്തുക്കൾ നിറച്ചു; മരടിൽ ഫ്ലാറ്റുകൾ നിലംപൊത്താൻ ഇനി രണ്ടു ദിവസം; നാളെ മോക്ഡ്രിൽ

ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി നിശ്ചയിച്ച 25 ലക്ഷം രൂപ ഇനിയും ലഭിച്ചിട്ടില്ലെന്ന് ഫ്ലാറ്റ് ഉടമകൾ പറയുന്നു. 57 കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കാനുള്ളത്. സുപ്രീം കോടതി വിധി നടപ്പാക്കുമ്പോൾ അത് പൂർണ്ണമായും തന്നെ നടപ്പാക്കണമെന്നും ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെടുന്നു.

ട്രഷറിയിൽ പണമില്ലാത്തതിനാലാണ് നഷ്ടപരിഹാരത്തുക നൽകാൻ കഴിയാത്തത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നിക്ഷേപ സൗഹൃദ പദ്ധതികളുമായി കേരളം മുന്നോട്ടു പോകുമ്പോൾ കേരളത്തിലെത്തിയ പ്രവാസികൾക്ക് നേരിടേണ്ടി വരുന്നത് ഇത്തരം സംഭവങ്ങൾ ആണെന്നും സംരംഭങ്ങൾക്കായി കേരളത്തിലേക്കെത്തുന്ന മലയാളികൾ രണ്ടുവട്ടം ചിന്തിക്കേണ്ടത് ഉണ്ടെന്നും ഉടമകൾ പറഞ്ഞു.

നഷ്ടപരിഹാരത്തുക ലഭിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.
Published by:Rajesh V
First published: