ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ; ബുധനാഴ്ച വരെ തുടരും

ബുധനാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

News18 Malayalam | news18
Updated: April 5, 2020, 11:11 PM IST
ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ; ബുധനാഴ്ച വരെ തുടരും
News 18
  • News18
  • Last Updated: April 5, 2020, 11:11 PM IST
  • Share this:
തിരുവനന്തപുരം: കനത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് പരക്കെ വേനൽമഴ. ശക്തമായ കാറ്റോടു കൂടിയാണ് തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ പെയ്തത്.

തെക്കന്‍കേരളം മുതല്‍ മധ്യ മഹാരാഷ്ട്ര വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയാണ്

തെക്കേ ഇന്ത്യയിലെ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

You may also like:മനസിലൊരായിരം കുരുത്തോല; ഹോം ക്വാറന്റൈനിൽ ഓശാന ഞായറാചരിച്ച് വിശ്വാസികൾ‍ [NEWS]കാസർഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം; ഇന്നു മരിച്ചത് രണ്ടുപേർ [NEWS]വെന്റിലേറ്ററുകൾ മുതൽ ഭക്ഷണ വിതരണം വരെ; കോവിഡിനെ 'പിടിച്ചുകെട്ടാൻ' ഉന്നതാധികാര സമിതി [NEWS]

തെക്കന്‍ കേരളത്തില്‍ നാളെ വൈകുന്നേരവും രാത്രിയും ഒറ്റപ്പെട്ട ഇടിയോടു കൂടെ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും നാളെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും മറ്റു ജില്ലകളില്‍ ചാറ്റല്‍മഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടതോ ശക്തമായതോ ഇടത്തരമോ ആയ മഴക്കാണ് സാധ്യത. തൃശൂര്‍, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കും.

ബുധനാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
First published: April 5, 2020, 11:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading