പാലക്കാട്: കടുത്ത ചൂട് തുടരുന്നതിനിടെ പാലക്കാട് ജില്ലയില്‍ മാത്രം 37 വളര്‍ത്തു മൃഗങ്ങള്‍ ചത്തു. മൃഗങ്ങള്‍ക്ക് പുറമെ നൂറ് കണക്കിന് കോഴികളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. വളര്‍ത്തു മൃഗങ്ങളെ പകല്‍ സമയം തുറസായ സ്ഥലത്ത് അഴിച്ചുവിടരുതെന്ന മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം പലയിടത്തും പാലിക്കപ്പെടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
മൃഗ സംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 22 പശു, 3 പോത്ത്, 4 ആട്, 8 വളര്‍ത്തുനായ എന്നിവയാണ് സൂര്യാഘാതമേറ്റ് ചത്തത്. ഇതിന് പുറമെ വിവിധയിടങ്ങളിലായി 220 കോഴികളും ചൂടിന്റെ കാഠിന്യത്തില്‍ ചത്തതായി അധികൃതര്‍ വ്യക്തമാക്കി. മൃഗപരിപാലനത്തിലേര്പ്പെട്ടവര് ഏറെ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു.
സൂര്യാതപമേറ്റ് തളര്‍ന്ന നിരവധി വളര്‍ത്തു മൃഗങ്ങളെയാണ് ദിവസേന ജില്ലാ മൃഗാശുപത്രിയിലെത്തിയ്ക്കുന്നത്. ആടുകളും വളര്‍ത്തു നായകളുമാണ് ഏറെ ദുരിതം നേരിടുന്നത്.
സൂര്യാഘാത ഭീഷണി ഉള്ളതിനാല്‍ മൃഗങ്ങളെ പകല്‍ സമയം തുറസ്സായ സ്ഥലത്ത് അഴിച്ചു വിടരുത് എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ മലമ്പുഴ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെല്ലാം മൃഗങ്ങളെ ഉച്ചസമയങ്ങളിലും അഴിച്ചുവിടുന്നുണ്ട്. ഇത് തടയാന്‍ കഴിയാത്തത് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.