നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പയ്യന്നൂരിലെ സുനീഷയുടെ മരണം; ഭർത്താവ് വിജീഷ് അറസ്റ്റിൽ

  പയ്യന്നൂരിലെ സുനീഷയുടെ മരണം; ഭർത്താവ് വിജീഷ് അറസ്റ്റിൽ

  വിജീഷും മാതാപിതാക്കളും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന സുനീഷയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു

  Suneesha

  Suneesha

  • Share this:
   കണ്ണൂർ: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യെയാണ് കഴിഞ്ഞയാഴ്ച്ച ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന സുനീഷയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു. പയ്യന്നൂർ പൊലീസാണ് വിജീഷിനെ അറസ്റ്റ് ചെയ്തത്.

   സുനീഷയുടേത് ദുരൂഹ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സുനീഷ സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ആരോപണങ്ങൾ ഉള്ളത്. ഭർത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മർദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നുണ്ട്. ഭർത്താവിന്‍റെ മാതാപിതാക്കളും മർദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ഓഡിയോയിലുണ്ടായിരുന്നു.

   ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ഒന്നര വർഷം മുമ്പാണ് വിജീഷും സനീഷയും വിവാഹിതരായത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പൊലീസ് ഇരുവീട്ടുകാരെയും വിളിച്ച്‌ ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിന് ശേഷം മർദ്ദനം തുടർന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്ന യുവതിയുടെ ഓഡിയോ സന്ദേശത്തിലുള്ളത്.

   Also Read-22 കാരറ്റ് സ്വർണ്ണം പൂശിയ വടാപാവ് അവതരിപ്പിച്ച് ദുബായ് ഭക്ഷണശാല; ഒരെണ്ണത്തിന്റെ വില 2000 രൂപയോളം!

   ഞായറാഴ്ച്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ വീട്ടിലെ ശുചിമുറിയിൽ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുനീഷയും വിജീഷും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വന്നിരുന്നു.

   സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് സുനിഷ ആവശ്യപ്പെടുന്നതും വിജീഷ് അത് എതിർക്കുന്നതുമാണ് ശബ്ദരേഖയിൽ ഉള്ളത്.

   പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച അച്ഛന് മൂന്നു ജീവപര്യന്തം ശിക്ഷ

   മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്സോ കോടതി. വെച്ചുച്ചിറയിൽ മൂന്നു വർഷം തുടർച്ചയായി മകളെ പീഡിപ്പിച്ച അച്ഛനെയാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചത്.

   2016 മുതൽ പല സ്ഥലങ്ങളിൽ എത്തിച്ചാണ് കുട്ടിയെ പിതാവ് പീഡിപ്പിച്ചത്. വയറുവേദനയെ തുടർന്ന് രണ്ടാനമ്മയോട് പെൺകുട്ടി പീഡനവിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
   Published by:Naseeba TC
   First published: