• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sunfilm| വാഹനങ്ങളിലെ സൺഫിലിം: വ്യാഴാഴ്ച മുതൽ കർശന പരിശോധനയ്ക്ക് നിർദേശം

Sunfilm| വാഹനങ്ങളിലെ സൺഫിലിം: വ്യാഴാഴ്ച മുതൽ കർശന പരിശോധനയ്ക്ക് നിർദേശം

ജൂണ്‍ 9 മുതല്‍ 14 വരെയാകും ഗതാഗത വകുപ്പിന്റെ സ്‌പെഷല്‍ ഡ്രൈവ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച മുതൽ പരിശോധന ആരംഭിക്കും. ജൂണ്‍ 9 മുതല്‍ 14 വരെയാകും ഗതാഗത വകുപ്പിന്റെ സ്‌പെഷല്‍ ഡ്രൈവ്.

    വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്.

    Also Read- Say No to Bribe| വസ്തു പോക്കുവരവ് ചെയ്ത് രേഖയാക്കാൻ കൈക്കൂലി: വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

    നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യൽ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.

    കേരള പൊലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു; 'ഓക് പാരഡൈസ്' എന്ന് പേരുമാറ്റി

    തിരുവനന്തപുരം: കേരള പൊലീസിന്റെ (Kerala Police) ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക് പാരഡൈസ് (oak paradise) എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്ത ശേഷം പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിട്ടുണ്ട്.

    Also Read- Murder| ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും തേപ്പുപെട്ടികൊണ്ട് തലയ്ക്കടിച്ചുകൊന്നു; 16 പവൻ സ്വർണം കവർന്നു

    2013 സെപ്തംബര്‍ മുതലാണ് കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് സജീവമായത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

    Also Read- ഹോം വർക്ക് ചെയ്തില്ല; 5 വയസ്സുള്ള മകളെ കൈയും കാലും കെട്ടി പൊരിവെയിലത്ത് ടെറസിൽ കിടത്തി അമ്മ!

    അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവര് പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹാക്ക് ചേയ്തവർ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയിരിക്കുന്നത്. എൻഎഫ്ടി വിപണനം ആണ് ഇപ്പോൾ അക്കൗണ്ടിലൂടെ നടക്കുന്നത്.
    Published by:Rajesh V
    First published: