• HOME
 • »
 • NEWS
 • »
 • kerala
 • »
 • MVD | ക്യാമറയുടെ കണ്ണ് വെട്ടിച്ച് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞു; സൂപ്പർ ബൈക്കിന് ഇൻസ്റ്റാഗ്രാമിൽ പിടിവീണു

MVD | ക്യാമറയുടെ കണ്ണ് വെട്ടിച്ച് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞു; സൂപ്പർ ബൈക്കിന് ഇൻസ്റ്റാഗ്രാമിൽ പിടിവീണു

നമ്ബര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട്‌ കോടതിയിലേക്ക്‌ കൈമാറുകയാണ് മോട്ടോർ വാഹനവകുപ്പും പൊലീസും ചെയ്യുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  കൊച്ചി: ക്യാമറ കണ്ണ് വെട്ടിക്കാൻ നമ്പർ പ്ലേറ്റ് ഊരിമാറ്റി പാഞ്ഞ സൂപ്പ ബൈക്കിനെ മോട്ടോർ വാഹന വകുപ്പ് (Motor Vehicle Department) പിടികൂടി. ആലുവയ്ക്ക് അടുത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ അമിതവേഗത്തിൽ പോയ ബൈക്ക് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിന്‍റെ ചിത്രം ഉദ്യോഗസ്ഥർ മൊബൈലിൽ ചിത്രീകരിച്ചു. ബൈക്കിന് പിൻവശത്ത് പതിച്ചിരുന്ന ഇൻസ്റ്റാഗ്രാം (Instagram) ഐ ഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ പിടിയിലായത്. തിരിച്ചറിഞ്ഞതോടെ, യുവാവിനോട് ഹാജരാകാൻ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആവശ്യപ്പെടുകയായിരുന്നു.

  സൂപ്പര്‍ബൈക്കുകളിലെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ ഊരിമാറ്റി ചെറുപ്പക്കാർ പായുന്നതിനെ കുറിച്ച് നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇതേത്തുടർന്ന് ഇത്തരം നിയമലംഘകരെ പിടികൂടാൻ എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ പ്രത്യേക സ്ക്വാഡിന് രൂപംനല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞ സൂപ്പർ ബൈക്ക് പിടികൂടിയത്.

  നമ്ബര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട്‌ കോടതിയിലേക്ക്‌ കൈമാറുകയാണ് മോട്ടോർ വാഹനവകുപ്പും പൊലീസും ചെയ്യുന്നത്. കഴിഞ്ഞദിവസം പിടികൂടിയ ബൈക്കും കോടതിയിലേക്ക് കൈമാറി. ഇത്തരത്തിൽ കോടതിയിൽ എത്തുന്ന ബൈക്ക് വിട്ടുകിട്ടണമെങ്കിൽ കോടതി വിധിക്കുന്ന പിഴ ഒടുക്കുകയും ശിക്ഷയ്ക്ക് വിധേയനാകുകയും വേണം.

  മൂന്നു വയസുകാരന്‍റെ ജീവൻ രക്ഷിച്ച ധീരത; പത്തുവയസുകാരിയെ തേടി രാഷ്ട്രപതിയുടെ പുരസ്ക്കാരം

  കോഴിക്കോട്: 2020 ഓഗസ്റ്റ് നാലിന് വൈകിട്ട് കോഴിക്കോട് നാദാപുരം ചൊക്യാട് ചെറുവരത്താഴ തോട്ടിൽ കുളിക്കാനെത്തിയ ചേച്ചിയ്ക്കൊപ്പം എത്തിയതായിരുന്നു മൂന്നു വയസുകാരൻ മുഹമ്മദ്. ചേച്ചിയും കൂട്ടുകാരും കുളിക്കുന്നത് കരയിൽ നോക്കിനിന്ന മുഹമ്മദ് അബദ്ധത്തിൽ തോട്ടിൽ വീണു. വെള്ളത്തിൽ മുങ്ങിത്താണ മുഹമ്മദിനെ രക്ഷിച്ചത് മയൂഖ എന്ന പത്ത് വയസുകാരിയായിരുന്നു. മറ്റ് കുട്ടികൾ ഭയന്ന് നിലവിളിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് മയൂഖ ജീവൻപോലും നോക്കാതെ മുഹമ്മദിനെ രക്ഷിക്കാനായി ചാടിയിറങ്ങിയത്. വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങോ​ല്‍ മ​നോ​ജ​ന്‍ - പ്രേ​മ ദ​മ്ബ​തി​ക​ളു​ടെ മ​ക​ളാ​യ മ​യൂ​ഖയെ തേടി ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം എത്തിയിരിക്കുന്നു. രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്‍റെ തലേദിവസമാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അയൽ വീട്ടിലെ വേ​ങ്ങോ​ല്‍ മൂ​സ്സ - സ​ക്കീ​ന ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​യ മു​ഹ​മ്മ​ദിനെയാണ് മയൂഖ ര​ക്ഷി​ച്ച​ത്.

  Also Read- Crime | പ്രണയം ആൺ സുഹൃത്ത് ഭർത്താവിനെ അറിയിച്ചു; യുവതിയുടെ ആത്മഹത്യ ആൺസുഹൃത്തിന് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ

  മയൂഖയുടെ ധീരത നാട്ടിൽ വലിയ ചർച്ചയായിരുന്നു. അന്ന് ഒരു നിമിഷം വൈകിയിരുന്നെങ്കിൽ മുഹമ്മദിന്‍റെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്ന് മയൂഖയ്ക്കും കൂട്ടുകാർക്കും അറിയാം. അന്ന് മുങ്ങിത്താണ കുട്ടിയെ വാരിവലിച്ച് കരയ്ക്ക് എത്തിച്ചത് മയൂഖ ഒറ്റയ്ക്കായിരുന്നു. മറ്റുള്ള കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രാഥമിക ശുശ്രൂഷ നൽകി മുഹമ്മദിന്‍റെ ജീവൻ രക്ഷിച്ചത്.

  മയൂഖയ്ക്ക് രാഷ്ട്രപതിയുടെ പുരസ്ക്കാരം ലഭിച്ചതിന്‍റെ നിറവിലാണ് ചെക്യാട് ഗ്രാമം. നാടിന് അഭിമാനമായി മാറിയ മയൂഖയെ ആദരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. പുരസ്ക്കാര വാർത്ത അറിഞ്ഞ് നിരവധി പേർ മയൂഖയുടെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു. വീടിന് തൊട്ടടുത്തുള്ള തോട്ടിലേക്ക് കുളിക്കാൻ പോയ ചേച്ചിമാർക്കൊപ്പം മുഹമ്മദും പോകുകയായിരുന്നു. വീട്ടുകാർ അറിയാതെയാണ് കുട്ടി തോട്ടിലേക്ക് പോയത്. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ ചെ​ക്യാ​ട് എ​ല്‍.​പി സ്കൂ​ള്‍ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു മ​യൂ​ഖ.
  Published by:Anuraj GR
  First published: