• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുട്ടികളുടെ എണ്ണത്തിൽ കള്ളക്കണക്ക്; 155 അധ്യാപക തസ്തികകൾ റദ്ദാക്കണമെന്ന് സൂപ്പർ ചെക്ക് സെൽ ശുപാർശ

കുട്ടികളുടെ എണ്ണത്തിൽ കള്ളക്കണക്ക്; 155 അധ്യാപക തസ്തികകൾ റദ്ദാക്കണമെന്ന് സൂപ്പർ ചെക്ക് സെൽ ശുപാർശ

88 സ്കൂളുകളിലെ 155 അധ്യാപക തസ്തികകൾ റദ്ദാക്കണമെന്നാണ് സൂപ്പർ ചെക്ക് സെൽ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. ഈ 88 സ്കൂളുകളിൽ ഏഴെണ്ണം സർക്കാർ സ്കൂളുകളും 79 എണ്ണം എയ്ഡഡുമാണ്.

News 18

News 18

  • Last Updated :
  • Share this:
    പൊതു വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അധ്യാപക തസ്തികകൾ കൂടുതലായി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ സൂപ്പർ ചെക്ക് സെൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

    കഴിഞ്ഞ അധ്യായ വർഷം പരിശോധിച്ച 178 സ്കൂളുകളിൽ 90ലും കുട്ടികളുടെ എണ്ണത്തിൽ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 88 സ്കൂളുകളിലെ 155 അധ്യാപക തസ്തികകൾ റദ്ദാക്കണമെന്നാണ് സൂപ്പർ ചെക്ക് സെൽ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. ഈ 88 സ്കൂളുകളിൽ ഏഴെണ്ണം സർക്കാർ സ്കൂളുകളും 79 എണ്ണം എയ്ഡഡുമാണ്.

    തിരുവനന്തപുരം മുതൽ എറണാകുളം വരെ പരിശോധന നടത്തിയ 54 സ്കൂളുകളിൽ 34 ഇടത്താണ് ക്രമക്കേട് കണ്ടെത്തിയത്. ഈ സ്കൂളുകളിലെ 69 തസ്തികകൾ റദ്ദാക്കണമെന്നാണ് ശുപാർശ. ഈ 34 സ്കൂളുകളിൽ 22 എണ്ണം തിരുവനന്തപുരത്താണ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള 124 സ്കൂളുകളിൽ 54 ഇടത്താണ് ക്രമക്കേട്. ഇവിടങ്ങളിലെ 86 തസ്തികകൾ റദ്ദാക്കണമെന്നും സൂപ്പർ ചെക്ക് സെൽ ശുപാർശ ചെയ്തതായി മനോരമ റിപ്പോർട്ടിൽ പറയുന്നു.
    You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]
    ഒന്നു മുതൽ അഞ്ചു വരെ കുട്ടികൾ അധികമുണ്ടെന്ന് കാട്ടിയാണ് മിക്ക സ്കൂളുകളിലും ഡിവിഷൻ വർദ്ധിപ്പിച്ചത്. കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അഞ്ചു ഡിവിഷൻ വരെ വർദ്ധിപ്പിച്ച എയ്ഡഡ് സ്കൂളുകളുണ്ട്. ചില സർക്കാർ സ്കൂളുകളിൽ അഞ്ചു ഡിവിഷൻ വർദ്ധിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
    Published by:Anuraj GR
    First published: