HOME /NEWS /Kerala / കൊല്ലത്തെ സംഘടനാനേതാവിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത സപ്ലൈ ഓഫീസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

കൊല്ലത്തെ സംഘടനാനേതാവിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത സപ്ലൈ ഓഫീസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കട സസപെൻഡ് ചെയ്ത ദിവസം വൈകീട്ടുതന്നെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സുജയെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു

  • Share this:

    കൊല്ലം: റേഷൻ എംപ്ലോയീസ് ഫെഡറേഷൻ നേതാവിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത സപ്ലൈ ഓഫീസറെ വയനാട്ടിലേക്ക് സ്ഥലം മാറ്റി ഭക്ഷ്യസുരക്ഷാവകുപ്പ്. കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ സുജ ടി.ഡാനിയേലിനെ വയനാട് ജില്ലാ സി.ഡി.ആർ.സി. അസിസ്റ്റന്റ്‌ രജിസ്ട്രാറായയാണ് സ്ഥലംമാറ്റം.

    കട സസപെൻഡ് ചെയ്ത ദിവസം വൈകീട്ടുതന്നെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സുജയെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. സുജ ഒഴിയുന്നതിനുമുമ്പുതന്നെ പുതിയ താലൂക്ക് സപ്ലൈ ഓഫീസറായി ജെ.ശ്രീജിത്ത് വ്യാഴാഴ്ച ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ തിടുക്കത്തിൽ പ്രാഥമിക അന്വേഷണംപോലും നടത്താതെയുള്ള സ്ഥലംമാറ്റത്തിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

    Also Raed-ഓഫീസിൽ മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ സന്ദര്‍ശനം; 11 മണി കഴിഞ്ഞിട്ടും ജീവനക്കാർ എത്താത്തതിൽ ക്ഷുഭിതനായി മന്ത്രി

    ഭക്ഷ്യധാന്യശേഖരത്തിൽ വൻ കുറവ് കണ്ടെത്തിയതിനെ തുടർന്ന് 13-നാണ് പോരുവഴി ഇടയ്ക്കാട് 21-ാംനമ്പർ കട സസ്പെൻഡ് ചെയ്തത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാറിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥൻ റേഷൻകട സന്ദര്‍ശിക്കാൻ എത്തുന്ന സമയങ്ങളിലെല്ലാം കട അടഞ്ഞുക്കിടക്കുകയായിരന്നു.

    Also Read-എ.രാജയുടെ ജാതി തെളിയിക്കുന്ന പള്ളിയിലെ രേഖകൾ മായ്ച്ച ശേഷം തിരുത്തലുകൾ വരുത്തിയെന്ന് ആരോപണം

    13-ന് പരിശോധനയ്ക്കെത്തുമ്പോൾ അടഞ്ഞുകിടന്ന കടയുടെ പൂട്ടു പൊളിച്ചാണ് അകത്ത് കയറിയത്. റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) സംസ്ഥാന ജനറൽ സെക്രട്ടറി പോരുവഴി സ്വദേശി പ്രിയൻകുമാർ എന്ന പി.ജി.രാഘവൻ പിള്ള ലൈസൻസിയായ റേഷൻകടയാണിത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Kollam, Ration shops, Supply offices in kerala