നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • supplyco | സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മൊബൈല്‍ വില്‍പ്പനശാലകളുമായി സപ്ലൈക്കോ

    supplyco | സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മൊബൈല്‍ വില്‍പ്പനശാലകളുമായി സപ്ലൈക്കോ

    സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ  ഫ്ലാഗ്   ഓഫ് മന്ത്രി ജിആര്‍ അനില്‍ നിര്‍വഹിച്ചു.

    • Share this:
      തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ വില്‍പ്പനശാലകള്‍ (mobile outlets) ആരംഭിച്ച് സപ്ലൈക്കോ(Supplyco). നവംബര്‍ 30 മുതല്‍ ഡിസംബര്‍ 9 വരെ സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ എത്തി സബ്‌സിഡി സാധനങ്ങള്‍ വിതരണം നടത്തും.

      സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ  ഫ്ലാഗ്   ഓഫ് മന്ത്രി ജിആര്‍ അനില്‍ നിര്‍വഹിച്ചു.

      നവംബര്‍ 30, ഡിസംബര്‍ 1 തിയതികളില്‍ തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ 150 കേന്ദ്രങ്ങളില്‍ മൊബൈല്‍ വില്‍പ്പനശാലകള്‍ എത്തി സാധനങ്ങള്‍ വിതരണം നടത്തും.

      ഒരു ജില്ലയില്‍ 5 മൊബൈല്‍ വില്‍പ്പനശാലകളുടെ സേവനം 2 ദിവസങ്ങളിലായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

      ഒരു മൊബൈല്‍ യൂണിറ്റ് ഒരു ദിവസം 5 കേന്ദ്രങ്ങള്‍ എന്ന നിലയ്ക്ക് രണ്ടു ദിവസങ്ങളിലാണി 10 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സബ്‌സിഡി സാധനങ്ങള്‍ വില്‍പ്പന നടത്തും. അത്തരത്തില്‍, 5 മൊബൈല്‍ യൂണിറ്റുകള്‍ 2 ദിവസങ്ങളിലായി 50 കേന്ദ്രങ്ങളില്‍ സബ്‌സിഡി സാധനങ്ങള്‍ വിതരണം നടത്തും.

      മൊബൈല്‍ വില്‍പ്പനശാലകളുടെ ജില്ലകളിലെ സന്ദര്‍ശന ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കും പ്രകാരമാണ്.

      30/11/2021- 01/12/21 -തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ്
      02/12/2021 - 03/12/2021 - കൊല്ലം, കോഴിക്കോട്, കണ്ണൂര്‍.
      04/12/2021 - 05/12/2021 - പത്തനംതിട്ട, പാലക്കാട്, മലപ്പുറം.
      06/12/2021 - 07/12/2021 - ആലപ്പുഴ, തൃശ്ശൂര്‍.
      08/12/2021 - 09/12/2021 - ഇടുക്കി, കോട്ടയം, എറണാകുളം.

      Norovirus| തൃശ്ശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് ബാധ; രോഗികളുടെ എണ്ണം 60 ആയി

      ജില്ലയിൽ നാല് പേർക്ക് കൂടി നോറോ വൈറസ് (Norovirus) സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജിലെ (St. Mary's College Thrissur) വിദ്യാർത്ഥിനികൾക്കാണ് രോഗം ബാധിച്ചത്. ഇതോടെ നോറോ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി.

      സെന്റ് മേരീസ് കോളേജിലെ 52 ഓളം വിദ്യാർത്ഥികൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് കോളേജ് ഹോസ്റ്റലും പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കിയിരുന്നു.

      കോളേജിലെ വിദ്യാർത്ഥികളുടെ കൂടുതല്‍ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറേളജി ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

      ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് നോറോ വൈറസ്. തണുപ്പ് കാലങ്ങളിലാണ് നോറോ വൈറസ് ബാധ കണ്ടുവരുന്നത്. വയറിളക്കം, കടുത്ത ഛര്‍ദി, വയറുവേദന, പനി, തലവേദന, ശരീര വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വൈറസ് വ്യാപനം കൂടുതലാണെങ്കിലും മരണകാരണമല്ല. രോഗം ബാധിച്ചവർക്ക് സാധാരണഗതിയിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അസുഖം ഭേദമാകും.

      Also Read-Lightning | വിദ്യാര്‍ത്ഥിയുടെ കാല് തുളച്ച് മിന്നല്‍; കാലില്‍ ദ്വാരം; ഗുരുതര പരിക്ക്

      വൃത്തിയില്ലാതെ പാകം ചെയ്ത ഭക്ഷണം, മലിന ജല ഉപയോഗം, രോഗം ബാധിച്ചവരുമായുള്ള ഇടപഴകൽ, തുടങ്ങിയ മാർഗങ്ങളിലൂടെയാണ് നോറോ വൈറസ് പകരുന്നത്. വൈറസ് ബാധിച്ച് രണ്ടു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. രോഗബാധയുണ്ടെന്ന് കണ്ടെത്തിയാൽ രോഗിയെ ഐസൊലേറ്റ് ചെയ്യണം.

      ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;





        • കൈകൾ വൃത്തിയാക്കുക








        • തിളപ്പിച്ചതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രം കുടിയ്ക്കാൻ ഉപയോഗിക്കുക








        • കിണർ, വാട്ടർ ടാങ്ക് എന്നിവ ക്ലോറിനേറ്റ് ചെയ്യുക








        • രോഗമുള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്








        • രോഗം കണ്ടെത്തിയാൽ ധാരാളം വെള്ളം കുടിക്കുക








        • ഡോക്ടറുടെ നിർദേശപ്രകാരം ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക






      • തണുത്തതോ തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാര സാധനങ്ങൾ ഒഴിവാക്കുക




      Also Read-'കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്നതല്ല, നല്ല രീതിയില്‍ ജീവിക്കാനാണ് പഠിക്കേണ്ടത്'; മുഖ്യമന്ത്രി പിണറായി വിജയന്‍
      Published by:Jayashankar AV
      First published: