• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack Case | അതിജീവിതയ്ക്ക് പിന്തുണയുമായി കൂട്ടായ്മ; ഐക്യദാര്‍ഢ്യമറിയിച്ച് തൃക്കാക്കരയിലെ ഇടത്-വലത് സ്ഥാനാര്‍ത്ഥികളും

Actress Attack Case | അതിജീവിതയ്ക്ക് പിന്തുണയുമായി കൂട്ടായ്മ; ഐക്യദാര്‍ഢ്യമറിയിച്ച് തൃക്കാക്കരയിലെ ഇടത്-വലത് സ്ഥാനാര്‍ത്ഥികളും

അതിജീവിതയ്‌ക്കൊപ്പം എന്ന പേരില്‍ നടത്തിയ പ്രതിഷേധത്തില്‍ തൃക്കാക്കരയിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു

  • Last Updated :
  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഏകദിന ഉപവാസ സമരവുമായി ജസ്റ്റിസ് ഫോര്‍ വുമണിന്റെ (Justice for women)  നേൃത്വത്തില്‍ ജനകീയ കൂട്ടായ്മ. എറണാകുളം വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലും ഉപവാസത്തിലും വിവിധ കൂട്ടായ്മകളുടെ പ്രതിനിധികള്‍ മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.

    അതിജീവിതയ്‌ക്കൊപ്പം എന്ന പേരില്‍ നടത്തിയ പ്രതിഷേധത്തില്‍ തൃക്കാക്കരയിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഐക്യദാര്‍ഢ്യമറിയിച്ച് പങ്കെടുത്തു. ദിലീപ് പ്രതിയായ കേസിലെ തുടരന്വേഷണം നടക്കുന്നതിനിടയിലും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ വിവാദങ്ങള്‍ ശക്തമാകുന്നതിനിടയിലുമാണ് എറണാകുളത്തെ കൂട്ടായ്മ.

    രാവിലെ 9 മണി മുതലാണ് ജസ്റ്റിസ് ഫോര്‍ വുമണിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയുടെ ഏകദിന ഉപവാസ സമരം ആരംഭിച്ചത്. തൃക്കാക്കരയിലെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഐക്യദാര്‍ഢ്യവുമായെത്തി. താനും അതിജീവിതക്കൊപ്പമാണെന്നും ഇവിടെ നീതി പുലരണമെന്നും വേദിയിലെത്തിയ ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് പറഞ്ഞു.

    അതിജീവിതയുടെ കണ്ണുനീരില്‍ പിടി തോമസിന് ഒരു അച്ഛന്റെ വേദനയായിരുന്നുവെന്നു പരിപാടിയില്‍ പങ്കെടുത്ത യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരില്ലെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.

    സംവിധായകന്‍ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, രഞ്ജിനി ഹരിദാസ്, അഡ്വ ജയശങ്കര്‍, അമ്പിളി, അഡ്വ ടിബി മിനി, വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പ്രതിനിധീകരിച്ച് ആശാ ജോസഫ് തുടങ്ങിയര്‍ സംസാരിച്ചു.

     ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ അവര്‍ക്കുള്ളത് വേറെ ഉദ്ദേശം ; WCCക്കെതിരെ മന്ത്രി സജി ചെറിയാന്‍


    തിരുവനന്തപുരം:  ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദത്തില്‍ (Hema Committee Report) മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസി (WCC)ക്കെതിരെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ (Saji Cherian). റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

    റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോർട്ടിലെ ഉള്ളടക്കം  അംഗീകരിച്ചാണ്  സർക്കാർ തുടർ നടപടികളിലേക്ക് നീങ്ങുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാർ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.
    Published by:Arun krishna
    First published: