നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ; നിയമപരമായ പോരാട്ടത്തിന് എല്ലാവിധ സഹായവും നല്‍കും; ഡിവൈഎഫ്‌ഐ

    ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ; നിയമപരമായ പോരാട്ടത്തിന് എല്ലാവിധ സഹായവും നല്‍കും; ഡിവൈഎഫ്‌ഐ

    രാജ്യദ്രോഹക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും പോലീസ് നടപടികൾ അവസാനിക്കാത്തതോടെയാണ് ഐഷയ്ക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയത്

    News18 Malayalam

    News18 Malayalam

    • Share this:


    കൊച്ചി: കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്. ഐഷ നടത്തുന്ന പോരാട്ടത്തിന് ഡി വൈ എഫ് ഐ പിന്തുണ പ്രഖ്യാപിച്ചു. നിയമപരമായ പോരാട്ടത്തിനും എല്ലാവിധ സഹായവും ഡി വൈ എഫ് ഐ നൽകുമെന്നും എസ് സതീഷ് പറഞ്ഞു.

    രാജ്യദ്രോഹക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും പോലീസ് നടപടികൾ അവസാനിക്കാത്തതോടെയാണ് ഐഷയ്ക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയത്. മുൻപ് ലക്ഷദ്വീപിലേക്ക് വിളിച്ചു വരുത്തി നാല് തവണ ചോദ്യം ചെയ്ത പോലിസ് വ്യാഴാഴ്ച്ച ഐഷയുടെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഒപ്പം ഐഷയേയും അനുജനേയും ചോദ്യം ചെയ്ത പോലിസ് ഐഷയുടെ ലാപ്ടോപും മോബൈലും പിടിച്ചെടുത്തു. ഇതോടെയാണ് ഐഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ രംഗത്തെത്തിയത്.

    നിയമപരമായ ചോദ്യം ചെയ്യൽ അല്ല വേട്ടയാടൽ ആണ് ഐഷക്കെതിരെ നടക്കുന്നതെന്ന് ഡി വൈ എഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. ഐഷയ്ക്ക് നിയമപരമായ പോരാട്ടത്തിന് എല്ലാവിധ സഹായവും ഡി വൈ എഫ് ഐ നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

    Also Read-കിറ്റെക്സിനെ തെലങ്കാന വിളിക്കുന്നു; വാഗ്ദാനങ്ങൾ എന്തെല്ലാം?

    അതേസമയം താൻ അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ നാട്ടിൽ നടക്കുന്ന സമരപരിപാടികളിൽ നിന്ന് പിന്മാറില്ലെന്നും ഐഷ സുൽത്താന പ്രതികരിച്ചു. നിലവിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് കവരത്തി പോലിസിൻ്റെ തീരുമാനം.  കേസിൽ യുവമോർച്ച നേതാവ് വിഷു വിനെ തിരുവനന്തപുരത്തെത്തി  അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

    ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന്  പരാമര്‍ശിച്ചതിനെതിരെ  ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്.ഒന്നാം കൊവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് കോവിഡ് പടര്‍ന്നു പിടിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിയ്ക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ  പരമാര്‍ശങ്ങള്‍.

    Also Read-Zika Virus|സ്വകാര്യ ആശുപത്രിയിലെ 14 ആരോഗ്യപ്രവർത്തകർക്ക് കൂടി സിക്ക വൈറസ് ബാധ

    രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിയ്ക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളുടെ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ്. ഐ. ആറില്‍ പറയുന്നു.
    Published by:Jayesh Krishnan
    First published:
    )}