കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടറും സ്പോർട്സ് ലേഖകനുമായ യു.എച്ച് സിദ്ദീഖ് (41) അന്തരിച്ചു. കാഞ്ഞങ്ങാട് ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കാസര്‍ക്കോട്ടേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഇടുക്കി സ്വദേശിയായ സിദ്ദീഖ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗമാണ്. തേജസ്, മംഗളം എന്നിവിടങ്ങളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം പത്രത്തിലെ സ്പോര്‍ട്സ് ലേഖകനായിരുന്നു. പത്രപ്രവര്‍ത്തക യുനിയന് സംസ്ഥാന കമ്മിറ്റിയംഗമായ യു.എച്ച് സിദ്ദിഖ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കാസര്‍കോട്ടെത്തിയത്.
സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച് സിദ്ദീഖിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
വണ്ടിപ്പെരിയാറില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സിദ്ദീഖും എനിക്കൊപ്പമുണ്ടായിരുന്നു. പത്ര ലേഖകനായല്ല, പ്രദേശവാസിയെന്ന നിലയിലാണ് സിദ്ദീഖ് അവിടെയെത്തിയത്. ഇനിയും ഏറെ ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന കഠിനാധ്വാനിയും ഈര്‍ജ്ജസ്വലനുമായ മാധ്യമ പ്രവര്‍ത്തകനായിരുന്നു. കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ യുവമാധ്യമ പ്രവര്ത്തകന് പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.