• HOME
  • »
  • NEWS
  • »
  • kerala
  • »
  • Supreme court's observation | മദ്യശാലകൾ അടപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതിയുടെ പണിയല്ല; ജസ്റ്റിസ്സ് ഡി വൈ ചന്ദ്രചൂഡ്

Supreme court's observation | മദ്യശാലകൾ അടപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതിയുടെ പണിയല്ല; ജസ്റ്റിസ്സ് ഡി വൈ ചന്ദ്രചൂഡ്

വൈറ്റിലയിൽ ദേശിയ പാതയോരത്തായി സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടുവാൻ നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസിന്റെ നീരീക്ഷണം.

  • Last Updated :
  • Share this:
    ദേശിയപാതയോരത്തെ മദ്യശാലകൾ അടപ്പിയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത് സുപ്രീം കോടതിയുടെ ജോലിയല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് എസ്.സി ജസ്റ്റിസ്സ് ഡിവൈ ചന്ദ്രചൂഡ്. നിയമ ലംഘനങ്ങൾ പരിശോധിക്കുവാൻ ഹൈക്കോടതികൾക്ക് ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റിലയിൽ ദേശിയ പാതയോരത്തായി സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടുവാൻ നിർദ്ദേശിക്കണം
    എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസിന്റെ നീരീക്ഷണം.

    ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി തള്ളി.
    മുൻപ് ഇതേ ഔട്ട്ലെറ്റ് അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടി. എൻ പ്രതാപൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
    ഹൈക്കോടതി ഉത്തരവിനെതിരെ  ആർ. രാജേഷ് പ്രഭുവാണ് സുപ്രീം കോടതിയെ സമീപിച്ചത്.

    ഈ ഔട്ട്ലെറ്റിനോട് ചേർന്ന് രണ്ട് സ്കൂളുകളും രണ്ട് പള്ളികളും ഒരു കോളേജും പ്രവർത്തിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനേ തുടർന്നാണ് ബാനർജി റോഡിൽ പ്രവർത്തിച്ചിരുന്ന ഔട്ടലെറ്റ്
    വൈറ്റിലയിലേക്ക് മാറ്റിയതെന്നാണ് കോർപ്പറേഷന്റെ നിലപാട്.
    Published by:Amal Surendran
    First published: