സഭാതർക്കം: കേരളസർക്കാർ നിയമത്തിനു മുകളിലാണോ ? സുപ്രീം കോടതി

കട്ടച്ചിറ - വാരിക്കോലി പള്ളികളുടെ ഭരണം സംബന്ധിച്ച് ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മിലുള്ള തർക്കമാണ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

news18
Updated: July 2, 2019, 9:15 PM IST
സഭാതർക്കം: കേരളസർക്കാർ നിയമത്തിനു മുകളിലാണോ ? സുപ്രീം കോടതി
സുപ്രീംകോടതി
  • News18
  • Last Updated: July 2, 2019, 9:15 PM IST
  • Share this:
ന്യൂഡൽഹി: ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിവിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിൽ അയയ്ക്കുമെന്ന് ജ.അരുൺ മിശ്ര പറഞ്ഞു. ഇനിയും ക്ഷമിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര
വ്യക്തമാക്കി.

കട്ടച്ചിറ - വാരിക്കോലി പള്ളികളുടെ ഭരണം സംബന്ധിച്ച് ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മിലുള്ള തർക്കമാണ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. വിശ്വാസികളുടെ വാദം കേട്ടില്ലായെന്ന് ചൂണ്ടിക്കാട്ടി കൊണ്ട് യാക്കോബായ വിഭാഗമാണ് സുപ്രീംകോടതിയിൽ പുതിയ ഹർജി നൽകിയത്. ഈ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

ലോക്കപ്പ് മർദനം: ഉത്തരവാദികൾ സർവീസിൽ ഉണ്ടാകില്ല: മുഖ്യമന്ത്രി

കേരളസർക്കാർ നിയമത്തിനു മുകളിലാണോ എന്ന് കോടതി ചോദിച്ചു. വിധി നടപ്പാകുന്നില്ലെങ്കിൽ ഇനിയും ക്ഷമിക്കാനാവില്ലെന്നും ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലിൽ അയയ്ക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.

First published: July 2, 2019, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading