HOME » NEWS » Kerala » SUPREME COURT DECISION ON AYODHYA CASE TODAY

അയോധ്യ മധ്യസ്ഥ ചർച്ച: സുപ്രീംകോടതി തീരുമാനം ഇന്നറിയാം

അയോധ്യ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച വേണോ എന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിടും

news18india
Updated: March 8, 2019, 7:04 AM IST
അയോധ്യ മധ്യസ്ഥ ചർച്ച: സുപ്രീംകോടതി തീരുമാനം ഇന്നറിയാം
സുപ്രീംകോടതി
  • Share this:
ന്യൂഡൽഹി: അയോധ്യ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച വേണോ എന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിടും. ചർച്ചയ്ക്ക് അനുകൂലമാണ് കോടതി തീരുമാനമെങ്കിൽ ഇതിനായി സുപ്രീംകോടതി മുൻ ജഡ്ജിമാരെ ചുമതലപ്പെടുത്തും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജെ.എസ് കെഹാർ ഉൾപ്പെടുള്ളവരുടെ പേരുകൾ കക്ഷികൾ നിർദ്ദേശിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകളായി തുടരുന്ന അയോധ്യ തർക്കഭൂമി കേസിൽ കോടതിക്ക് പുറത്തുള്ള സമവായ സാധ്യത ഒരിക്കൽ കൂടി പരിഗണിക്കുമോയെന്നാണ് ഭരണഘടനാ ബഞ്ച് വ്യക്തമാക്കുക. മതപരവും വൈകാരികവുമായ വിഷയമായതിനാൽ മധ്യസ്ഥ ചർച്ചയിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്നാണ് ഭരണഘടനാ ബെഞ്ചിലെ പൊതു നിലപാട്.

വി വി രാജേഷിനെ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെടുത്തു

കേസിൽ ഇരു കക്ഷികളുടെയും വാദം കേട്ടശേഷമാണ് ഉത്തരവ്. രാം ലല്ലയും നിർമോഹി അഹാഡയും ഉത്തർപ്രദേശ് സർക്കാരും ചർച്ചകളെ ശക്തമായി എതിർത്തപ്പോൾ മുസ്ലിം കക്ഷികൾ പിന്തുണച്ചു. എതിർപ്പുകൾ അവഗണിച്ചു ചർച്ചകൾക്ക് ഭരണഘടനാ ബഞ്ച് ഉത്തരവിടുമോയെന്നാണ് അറിയേണ്ടത്. ചർച്ചയ്ക്ക് നേതൃത്വം നൽകാൻ ഹിന്ദു മഹാസഭ മുൻ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ എസ് ഖേഹാർ മുൻ സുപ്രീം കോടതി ജഡ്ജി എകെ. പട്നായിക് എന്നിവരുടെ പേരുകളാണ് സമർപ്പിച്ചത്.

നിർമോഹി അഖാഡ, മുൻ ജഡ്ജിമാരായ കുര്യൻ ജോസഫ്, ജി എസ് സിംഗ്വി എന്നിവരെ നിർദ്ദേശിച്ചു. മധ്യസ്ഥ ചർച്ചയ്ക്ക് അനുകൂലമാണ് കോടതി തീരുമാനം എങ്കിൽ നേതൃത്വം നൽകാൻ ഒരു മുൻ ജഡ്ജിയെയോ ഒരു സംഘത്തെയോ നിയമിച്ചേക്കും. മധ്യസ്ഥ ചർച്ചയുടെ ഫലപ്രാപ്തിയെപ്പറ്റി ഭരണഘടനാ ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചിരുന്നു.

First published: March 8, 2019, 7:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading