• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം വിമാനത്താവളം കേരളത്തിന് കിട്ടുമോ? സുപ്രീംകോടതി ഇടപെടലില്‍ പ്രതീക്ഷ

തിരുവനന്തപുരം വിമാനത്താവളം കേരളത്തിന് കിട്ടുമോ? സുപ്രീംകോടതി ഇടപെടലില്‍ പ്രതീക്ഷ

സുപ്രീംകോടതിയിലെത്തിയ കേരളത്തിന്റെ റിട്ട് ഹര്‍ജി ഹൈക്കോടതിയിലേക്ക് വീണ്ടും മടക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി.

തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം വിമാനത്താവളം

  • Share this:
    തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളക്കുകയാണ്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്  സംസ്ഥാനത്തിന് കിട്ടുമോ? കേരളത്തിന്റെ ആവശ്യം വീണ്ടും കേള്‍ക്കാനാണ് ഹൈക്കോടതിക്ക് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നേരത്തെ ഇത് സംബന്ധിച്ച ഹര്‍ജി നിരാകരിച്ച ഹൈക്കോടതി തീരുമാനം റദ്ദാക്കിയാണ് സുപ്രീം കോടതി ഉത്തരവ്.

    സുപ്രീംകോടതിയിലെത്തിയ കേരളത്തിന്റെ റിട്ട് ഹര്‍ജി ഹൈക്കോടതിയിലേക്ക് വീണ്ടും മടക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി. വീണ്ടും ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനെ കേന്ദ്ര സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റിയും എതിര്‍ത്തില്ല.

    also read:വെടിയുണ്ടകളുടെ കണക്കെടുപ്പ് തിങ്കളാഴ്ച; എസ്എപി ക്യാമ്പിലെ മുഴുവൻ വെടിയുണ്ടകളും പരിശോധിക്കും

    അദാനിഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് അവകാശം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടാണ് കേരളം കോടതിയെ സമീപിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായതിനാല്‍ സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്നായിരുന്നു ഹൈക്കോടതി നിലപാട്. തുടര്‍ന്ന് സുപ്രീം കോടതിയില്‍ എത്തിയ കേരളത്തിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

    കോടതി ഇടപെടല്‍ ഗുണം ചെയ്യുമോ?

    വിമാനത്താവളം സ്വകാര്യവല്‍കിക്കാനുള്ള നീക്കത്തെ കേരളം തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പ് അവഗണിച്ചും സ്വകാര്യവല്‍കരിക്കുന്നതിന്റെ ഭാഗമായി വിവിധ കമ്പനികളില്‍ നിന്ന് കേന്ദ്രം ബിഡുകള്‍ ക്ഷണിച്ചു. ടിയാല്‍(തിരുവനന്തപുരം ഇന്ററര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്ന പേരില്‍ കമ്പനി രൂപീകരിച്ചു കേരളവും ബിഡ് പരീക്ഷയില്‍ പങ്കെടുത്തു.

    also read:പന്തീരാങ്കാവ് UAPA കേസ്: താഹയുടെ ജാമ്യാപേക്ഷ NIA കോടതി തള്ളി

    പക്ഷേ ഒന്നാമതെത്തിയ അദാനിഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം നേടി. വിമാനത്താവളത്തിന് ഭൂമി നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. അതിനാല്‍ നടത്തിപ്പ് അവകാശവും തങ്ങള്‍ക്ക് വേണമെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. സ്വകാര്യ കമ്പനി വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്താലുള്ള പ്രശ്‌നങ്ങളും സംസ്ഥാനം ചൂണ്ടികാട്ടുന്നു.

    കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ കോടതിയിലൂടെ ചോദ്യം ചെയ്ത് അനുകൂല സാഹചര്യം ഉണ്ടാക്കാനാണ് കേരളം ശ്രമിച്ചത്. വീണ്ടും ഹൈക്കോടതിയുടെ മുന്നില്‍ ഹര്‍ജി എത്തുന്നതോടെ തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കാന്‍ കേരളത്തിന് അവസരം കിട്ടും. ഫലത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ സംസ്ഥാനത്തിന് പുതു പ്രതീക്ഷ നല്‍കുന്നു.

    കേരളത്തിന്റെ നീക്കം

    അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കുന്നതിനെ കോടതിയിലൂടെ ചോദ്യം ചെയ്യുന്നതിനൊപ്പം വിഷയത്തില്‍ രാഷ്ട്രീയ പരിഹാരത്തിനുളള സാദ്ധ്യതയും സര്‍ക്കാര്‍  മുന്നില്‍ കാണുന്നുണ്ട്. നടത്തിപ്പ് അവകാശം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത് ഇത് ലക്ഷ്യമിട്ടാണ്.

    also read:ന്യായീകരിച്ച് സുരേന്ദ്രൻ; അട്ടപ്പാടിയിലെ ശ്രീജിത്തിന്റെ അറസ്റ്റ് ഏകപക്ഷീയമായ നടപടിയെന്ന് BJP സംസ്ഥാന അധ്യക്ഷൻ

    സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടില്ലെങ്കിലും അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കാനുള്ള തുടര്‍നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയിട്ടില്ല. അദാനി ഗ്രൂപ്പിനെ കൂടി സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയില്‍ പങ്കാളിയാക്കാന്‍ കേരളം സന്നദ്ധമാകുമെന്നാണ്  സൂചന.

    അങ്ങനെയെങ്കില്‍ കോടതിക്ക് പുറത്ത് പ്രശ്‌നപരിഹാരത്തിനുള്ള സാദ്ധ്യതയും തുറന്നുകിട്ടും. വിമാനത്താവളം വിട്ടുകൊടുക്കില്ലെന്നത് സംസ്ഥാന സര്‍ക്കാര്‍ അഭിമാനപ്രശ്‌നമായി ഏറ്റെടുത്തതോടെ നടത്തിപ്പ്  അവകാശത്തിനായി ഏതറ്റംവരെയും പോകാനാണ് സംസ്ഥാനത്തിന്റെ നീക്കം.
    Published by:Gowthamy GG
    First published: