• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽഗാന്ധിക്കെതിരെ സരിതാ നായർ നൽകിയ തിരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി

രാഹുൽഗാന്ധിക്കെതിരെ സരിതാ നായർ നൽകിയ തിരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി

എസ്. എ. ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്തും ഈ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു

Saritha-s-nair

Saritha-s-nair

  • Share this:

    ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചുവിജയിച്ച തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തു സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സരിതാ നായരുടെ ഹര്‍ജി തള്ളിയത്.

    എസ്. എ. ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്തും ഈ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. സരിതയുടെ അഭിഭാഷകന്‍ നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ഹര്‍ജി തള്ളിയത്.

    എന്നാല്‍, അതിനുശേഷം കോടതി നടപടികളില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് സാങ്കേതിക തടസം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പുനഃസ്ഥാപിക്കാന്‍ സരിത അപേക്ഷ നല്‍കി. സരിതയുടെ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് ഹര്‍ജിയിൽ വാദംകേട്ട ശേഷമാണ് തള്ളിയത്.

    Published by:Anuraj GR
    First published: