• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

News18 Malayalam
Updated: July 10, 2018, 12:58 PM IST
നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
  • Share this:
ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന് നഷ്ടപരിഹാരം വർദ്ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത് പരിഗണിക്കുമെന്നും സുപ്രീം കോടതി. നഷ്ടപരിഹാരം നൽകാൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു. അതേസമയം സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സിബിഐ അറിയിച്ചു. ഹർജി കോടതി വിധിപറയാൻ മാറ്റി.

നമ്പി നാരായണന് അനുകൂലമായ പരാമർശങ്ങളോടെയാണ് ഐ.എസ്.ആർ.ഓ ചാരക്കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിപറയാൻ മാറ്റിയത്. തന്നെ കേസിൽ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യുസ്, കെ.കെ ജോഷ്വ, എസ് വിജയൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍റെ ഹർജി. നഷ്ടപരിഹാരം 11 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയെങ്കിലും ആയി ഉയർത്തണമെന്ന നിലപാട് കോടതി ഇന്നും ആവർത്തിച്ചു. നഷ്ടപരിഹാരം നൽകേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണോ സംസ്ഥാന സർക്കാരാണോ എന്ന് പരിശോധിക്കും.

നമ്പി നാരായണന് നീതി ഉറപ്പാക്കുമെന്നു ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു സിബി മാത്യുസിന്റെ അഭിഭാഷകന്റെ വാദം. കേസിൽ സുപ്രീം കോടതി മേല്നോട്ടത്തിലുള്ള അന്വേഷണമാണ് ഉചിതമെന്നായിരുന്നു സിബിഐ നിലപാട്. കസ്റ്റഡി പീഡനം അടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണമാകാം. സിബിഐ ഉദ്യോഗസ്ഥരും അന്വേഷണം നേരിടാൻ തയ്യാറാണ്. കേസിൽ ഒളിച്ചു വയ്ക്കാൻ ഒന്നുമില്ലെന്നും സിബിഐ അറിയിച്ചു. കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് സിബി മാത്യുസ് പറഞ്ഞു.
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...