ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് (Martin Antony) സുപ്രീം കോടതി (Supreme Court) ജാമ്യം (Bail) അനുവദിച്ചു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പതിമൂന്ന് തവണ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് മാർട്ടിൻ ആന്റണി സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർത്തു. എന്നാൽ സർക്കാർ വാദങ്ങൾ സുപ്രീംകോടതി തള്ളി. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതി തീരുമാനിക്കും. വിചാരണ അവസാനഘട്ടത്തിലെന്നും, രണ്ട് സാക്ഷികളെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അഞ്ച് വര്‍ഷമായി മാര്‍ട്ടിന്‍ ജയിലില്‍ കഴിയുകയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ എപ്പോള്‍ പൂര്‍ത്തിയാകും എന്ന് വ്യക്തമല്ലെന്നും മറ്റ് പല പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ മാര്‍ട്ടിനും ജാമ്യം അനുവദിക്കുന്നതായി കോടതി പറഞ്ഞു. ജാമ്യത്തിന് കര്‍ശന ഉപാധികള്‍ വെയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി അംഗീകരിച്ചില്ല. വിചാരണ കോടതിക്ക് വ്യവസ്ഥ തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
ആക്രമിക്കപ്പെട്ട ദിവസം നടി യാത്രതിരിച്ച വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ ആന്റണി ആയിരുന്നു. കേസില്‍ മാര്‍ട്ടിന് പങ്ക് ഉണ്ടായിരുന്നില്ലെങ്കില്‍ നടിക്കെതിരായ ആക്രമണം പോലും ഉണ്ടാകുമായിരുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാറും സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയെ അറിയിച്ചു. മാര്‍ട്ടിന് ജാമ്യം അനുവദിച്ചാല്‍ പള്‍സര്‍ സുനി ഉള്‍പ്പടെ കേസില്‍ ഇതുവരെ ജാമ്യം ലഭിക്കാത്ത മറ്റ് പ്രതികളും കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജാമ്യത്തിനായി ശ്രമിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മാര്‍ട്ടിന്‍ ആന്റണിക്ക് വേണ്ടി അഭിഭാഷകന്‍ അലക്സ് ജോസഫ് ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.
ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിനെ വെട്ടിലാക്കി ജോലിക്കാരൻ ദാസന്റെ മൊഴി. ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തൽ. അഡ്വ. ബി രാമൻപിള്ളയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദിലീപിന്റെ സഹോദരൻ അനൂപാണ് തന്നെ അഭിഭാഷകന്റെ അടുത്തെത്തിച്ചതെന്നും ദാസൻ മൊഴിയിൽ പറയുന്നു.
ദിലീപിനെതിരായി വാർത്താ സമ്മേളനം നടത്തും മുമ്പ് ഇക്കാര്യം വാട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ദിലീപിനെ ഇക്കാര്യം അറിയിക്കണമെന്ന് പറഞ്ഞെങ്കിലും ഭയം മൂലം അറിയിക്കാൻ കഴിഞ്ഞില്ല. വാർത്താ സമ്മേളനം ഒഴിവാക്കാൻ താൻ അഭ്യർത്ഥിച്ചതായും ദാസന്റെ മൊഴിയിൽ പറയുന്നു. 2017 മുതൽ 2020 വരെ ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു ദാസൻ. ഇക്കാലത്ത് നിരവധി തവണ ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലെത്തിയിരുന്നതായും മൊഴിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, Supreme court