ഇന്റർഫേസ് /വാർത്ത /Kerala / Pantheerankavu UAPA case| പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം; അലൻ ശുഐബിന്റെ ജാമ്യം ശരിവെച്ചു

Pantheerankavu UAPA case| പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം; അലൻ ശുഐബിന്റെ ജാമ്യം ശരിവെച്ചു

താഹ ഫസൽ

താഹ ഫസൽ

2019 ലാണ് വിദ്യാർത്ഥികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്

  • Share this:

ന്യൂഡൽഹി: പന്തീരങ്കാവ് യുഎപിഎ (UAPA)കേസിൽ താഹ ഫസലിന് (Twaha Fasal)സുപ്രീംകോടതി (Supreme court )ജാമ്യം(bail) അനുവദിച്ചു. കേസിൽ അലൻ ഷുഹൈബിന്റെ (Alan Shuhaib) ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ (NIA)ആവശ്യവും കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എ.എസ്ഓ.ക എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

2019 ലാണ് വിദ്യാർത്ഥികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയ കേസ് ഒരു മാസത്തിനുള്ളിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസിൽ ഇരുവർക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Also Read-Cases of Politicians | മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകള്‍ അഞ്ചു വര്‍ഷത്തിനിടെ പിന്‍വലിച്ചു; മുഖ്യമന്ത്രി

അറസ്റ്റ് ചെയ്ത് 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്. ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപെട്ട് ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.

മോണ്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി;മുന്‍ മാനേജരായ യുവതി ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കി

മോണ്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോണ്‍സന്റെ മുന്‍ മാനേജര്‍ ആണ് പരാതി നല്‍കിയത്. പീഡനം സംബന്ധിച്ച് ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നല്‍കിയട്ടുണ്ട്.

2019 ല്‍ യുവതി മോണ്‍സന്റെ സ്ഥാപനത്തില്‍ നിന്ന് ജോലി മതിയാക്കി പുറത്തു വന്നിരുന്നു. എന്നാല്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ പലവിധ വാഗ്ദാനങ്ങളും നല്‍കി കൊണ്ട് തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു. മോണ്‍സനുമായി ബന്ധപ്പെട്ട ആളുകളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ച ശേഷമാണ് യുവതിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡനവിവരം സംബന്ധിച്ച കാര്യങ്ങളും പുറത്തു വരുന്നത്.

ഭീഷണി മൂലം പരാതി നല്കിയില്ലഎന്നാണ് യുവതിയുടെ മൊഴി. ഇതേ സാഹചര്യത്തില്‍ മറ്റ് ആരെങ്കിലും പരാതി നല്‍കാതെ മാറിനില്‍ക്കുന്നുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഇയാള്‍ക്ക് എതിരെ ഉയര്‍ന്നിരുന്നു .എന്നാല്‍ ആരും പരാതി നല്‍കാന്‍ മുന്നോട്ടു വന്നിരുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലും മോണ്‍സണ്‍ മാവുങ്കലിനെതിരെ കേസ് എടുത്തിട്ടുണ്ട്. പോക്‌സോ കേസില്‍ കോടതി കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ രഹസ്യ മൊഴി എടുത്തിരുന്നു. ഇന്നലെ വൈകിട്ടാണ് മൊഴി നല്‍കിയത്. ഈ കേസില്‍ ഇതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

First published:

Tags: Alan and thaha, Alan shuhaib, Alan thaha case, Pantheerancauv UAPA Case