നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സൂര്യനെല്ലി കേസ്; മുഖ്യപ്രതി ധര്‍മരാജന് ഉപാധികളോടെ സുപ്രീംകോടതി ജാമ്യം

  സൂര്യനെല്ലി കേസ്; മുഖ്യപ്രതി ധര്‍മരാജന് ഉപാധികളോടെ സുപ്രീംകോടതി ജാമ്യം

  കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

  Supreme Court

  Supreme Court

  • Share this:
  ന്യൂഡല്‍ഹി: സൂര്യനെല്ലി കേസിലെ മുഖ്യ കുറ്റവാളി എസ്. ധർമരാജന് ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കോവിഡ് സാഹചര്യത്തിൽ കേസിലെ ബാക്കി എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചെന്ന ധർമരാജന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. പത്ത് വർഷത്തിലധികം ജയിലിൽ കഴിഞ്ഞതും, അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതും കണക്കിലെടുത്തു കൊണ്ടാണ്  ജാമ്യം നൽകിയത്. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച ധർമരാജൻ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.

  ജസ്റ്റിസ് എസ്‌.കെ.കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.ധർമരാജന് ജാമ്യം അനുവദിക്കരുതെന്ന നിലപാട് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കൂട്ട ബലാത്സംഗ കേസിൽ ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധർമരാജൻ. ജാമ്യമോ, പരോളോ അനുവദിച്ചാൽ ധർമരാജൻ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്.

  2005ൽ ജാമ്യത്തിലിറങ്ങിയ ധർമരാജൻ ഏഴ് വർഷത്തോളം ഒളിവിൽ പോയിരുന്നു. പിന്നീട്, 2013 ഫെബ്രുവരിയിൽ കർണാടകയിൽ നിന്നാണ്  അറസ്റ്റിലായത്. ധർമരാജനെ പാർപ്പിച്ചിരിക്കുന്ന പൂജപ്പുര ജയിലിൽ നിലവിൽ കോവിഡ് വ്യാപന സാഹചര്യമില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ പൂജപ്പുര ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായരുമായി ചർച്ച നടത്തിയ ശേഷം ജയിലിൽ 701 തടവുകാരുണ്ടെന്നും എന്നാൽ കോവിഡ് വ്യാപനമില്ലെന്നും രണ്ട് മാസത്തിനിടെ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുപ്രീം കോടതിയെ അറിയിച്ചു.

  Also Read-കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; വായ്പാ തട്ടിപ്പ് മൂന്നു വര്‍ഷം മുന്‍പ് സിപിഎം ചര്‍ച്ച ചെയ്തു; ശബ്ദരേഖ പുറത്ത്

  കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ 25 പേർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ 16 പേരുടെ ശിക്ഷ കാലവധി പൂർത്തിയായി. 1996ലായിരുന്നു കേരളത്തെ ഞെട്ടിച്ച സൂര്യനെല്ലി സംഭവം. ഇടുക്കി സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതു ദിവസം ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് പ്രതികൾ ശിക്ഷ അനുഭവിക്കുന്നത്.
  Published by:Jayesh Krishnan
  First published:
  )}