തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക ഹാജരാക്കണം; കേരളത്തോട് സുപ്രീം കോടതി

പട്ടിക ആറ് ആഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 10, 2020, 3:51 PM IST
തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക ഹാജരാക്കണം; കേരളത്തോട് സുപ്രീം കോടതി
മരട് ഫ്ലാറ്റ്
  • Share this:
ന്യൂഡൽഹി∙ കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെയും അനധികൃത കൈയേറ്റങ്ങളുടെയും പട്ടിക സമർപ്പിക്കണമെന്ന് സുപ്രീംകോടതി. പട്ടിക  ആറ് ആഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോടാണ് നിർദ്ദേശിച്ചിരിക്കുന്നത്. കേസ് മാർച്ച് 23–ന് വീണ്ടും പരിഗണിക്കും.

തീരദേശ നിയമം ലംഘിച്ച കെട്ടിങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ സമർപ്പിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മേജർ രവി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സുപ്രീംകോടതി ഉത്തരവിനെ തുടര്ന്ന് പൊളിച്ചു മാറ്റിയ മരടിലെ ഒരു ഫ്‌ളാറ്റ് മേജര്‍ രവിയുടേതായിരുന്നു.

ഹർജിയിൽ ചൂണ്ടിക്കാട്ടിയ വിഷയം അതീവഗൗരവമുള്താണെന്ന്  ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. തീരനിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

Also Read എസ്.സി എസ്.ടി നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ അംഗീകാരം


 
First published: February 10, 2020, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading