നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Plus One Exam| പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; ഓഫ്‍ലൈൻ പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

    Kerala Plus One Exam| പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; ഓഫ്‍ലൈൻ പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

    കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.

    Supreme Court

    Supreme Court

    • Share this:
      ന്യൂഡല്‍ഹി: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം.

      സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നുവെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

      Also Read- സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് നഗ്നദൃശ്യമാക്കി പ്രചരിപ്പിച്ച 20കാരൻ പിടിയിൽ; ചിത്രങ്ങൾ വിറ്റ് സമ്പാദിച്ചത് ലക്ഷങ്ങൾ

      സംസ്ഥാനത്തെ ടി പി ആര്‍ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. ഒക്ടോബറില്‍ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുകളുണ്ട്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടുത്തം കാരണം കുഴപ്പത്തിലാകുന്നത് വിദ്യാർഥികളാണന്നും വാക്സിനെടുക്കാത്ത കുട്ടികളെ എഴുത്തുപരീക്ഷയ്ക്ക് നിര്‍ബന്ധിക്കുന്നത് അന്യായമായ നടപടിയാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി. സി ബി എസ് ഇ മാതൃകയില്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

      ഒക്ടോബർ 23ന് നടത്താനിരുന്ന പി എസ് സി എല്‍ഡി ക്ലാര്‍ക്ക് മെയിൻ പരീക്ഷ മാറ്റി

      തിരുവനന്തപുരം : 2021 ഒക്ടോബര്‍ മാസം 23ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യ പരീക്ഷ 2021 നവംബര്‍ 20ാം തീയതിയിലേക്ക് മാറ്റി. പി എസ് സിയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

      Also Read- ഇടുക്കിയിൽ കാണാതായ സിന്ധുവിന്റെ മൃതദേഹം അയൽക്കാരന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

      ഒക്ടോബര്‍ 30 ന് നടത്താനിരുന്ന ബോട്ട് ലാസ്‌ക്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷ നവംബര്‍ 27ാം തീയതിയിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട്‌ മാറ്റിവെയ്ക്കുന്നുവെന്നാണ് പി എസ് സിയുടെ വിശദീകരണം. ജൂലൈയിലാണ് മെയിന്‍ പരീക്ഷാത്തീയതിയും സിലബസും പി എസ് സി പ്രസിദ്ധീകരിച്ചത്.
      Published by:Rajesh V
      First published:
      )}