• HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂത്ത് ലീഗ് ഫണ്ട് പിരിവ് വിവാദം വഴിത്തിരിവിൽ; കത്വാ കേസ് നടത്തിപ്പിന് പണം വാങ്ങിയിട്ടില്ലെന്ന് സുപ്രീം കോടതി അഭിഭാഷക ദീപിക സിംഗ് രജാവത്

യൂത്ത് ലീഗ് ഫണ്ട് പിരിവ് വിവാദം വഴിത്തിരിവിൽ; കത്വാ കേസ് നടത്തിപ്പിന് പണം വാങ്ങിയിട്ടില്ലെന്ന് സുപ്രീം കോടതി അഭിഭാഷക ദീപിക സിംഗ് രജാവത്

കത്വ കേസിലെ ഇരയുടെ നീതി ഉറപ്പാക്കാൻ ആദ്യഘട്ട പോരാട്ടത്തിനു നേതൃത്വം നൽകിയത് സാമൂഹ്യ പ്രവർത്തക കൂടിയായ അഡ്വ. ദീപിക സിംഗ് രാജാവത്തിൻ്റെ ഓഡിയോ സംഭാക്ഷണമാണ് വിവാദത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുന്നത്.

ദീപിക സിംഗ് രജാവത്

ദീപിക സിംഗ് രജാവത്

  • Last Updated :
  • Share this:
കോഴിക്കോട്: കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകരാരും പണം വാങ്ങിയിട്ടില്ലെന്ന് സുപ്രീം കോടതി അഭിഭാഷക ദീപിക സിംഗ് രജാവത്തിന്റെ വെളിപ്പെടുത്തൽ. ഇതോടെ യൂത്ത് ലീഗ് ഫണ്ട് പിരിവ് വിവാദം പുതിയ  വഴിത്തിരിവിലെത്തി. കഴിഞ്ഞ ദിവസം കേസ് നടത്തിപ്പിനായി മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയതായി പറയപ്പെടുന്ന അഡ്വ: മുബീൻ ഫാറൂഖിയെ കേരളത്തിലെത്തിച്ച് വാർത്താ സമ്മേളനം നടത്തിയിരുന്നു. തങ്ങൾ പിരിച്ച പണം സുതാര്യമായിട്ടാണ് കൈകാര്യം ചെയ്തതെന്നും, അഭിഭാഷകന് ഒൻപത് ലക്ഷത്തിൽപ്പരം രൂപ കേസ് നടത്തിപ്പിനായി കൈമാറിയെന്ന് തെളിയിക്കുന്നതിൻ്റെ ഭാഗമായാണ് മുബീൻ ഫാറൂഖി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.

കത്വ കേസിലെ ഇരയുടെ നീതി ഉറപ്പാക്കാൻ ആദ്യഘട്ട പോരാട്ടത്തിനു നേതൃത്വം നൽകിയത് സാമൂഹ്യ പ്രവർത്തക കൂടിയായ അഡ്വ. ദീപിക സിംഗ് രാജാവത്തിൻ്റെ ഓഡിയോ സംഭാക്ഷണമാണ് വിവാദത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുന്നത്.

ഓഡിയോ സംഭാഷണത്തിൽ അഡ്വ. ദീപിക പറയുന്നത് ഇങ്ങനെ:

"വിചാരണ നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ ആണ്. എല്ലാവർക്കും അറിയാവുന്നതുപോലെ പബ്ലിക് പ്രോസിക്യൂട്ടർക്കു പണം നൽകേണ്ട കാര്യമില്ല. മുബീൻ ഫാറൂഖിയെന്നു പേരുള്ള ഒരാൾ യഥാർത്ഥത്തിൽ വിചാരണ നടപടികളിൽ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല. പക്ഷെ ഇങ്ങിനെ ഒരു വക്കീൽ എല്ലാവരോടും പറയുന്നത് അദ്ദേഹം വിചാരണയിൽ പങ്കെടുത്തു എന്നാണ്. വിചാരണ പൂർണ്ണമായും നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ ആണ്. ഞാൻ വളരെ വ്യക്തമായും ശക്തമായും പറയുന്നു; ഒരു സ്വകാര്യ അഭിഭാഷകനും വിചാരണ നടപടികളിൽ ഭാഗഭാക്കായിട്ടില്ല. എനിക്കറിയാം എങ്ങിനെയാണ് വിചാരണ നടന്നതെന്ന്. ഒരു സ്വകാര്യ അഭിഭാഷകനും വാദങ്ങളിലോ സാക്ഷി വിസ്താരത്തിലോ മറ്റേതെങ്കിലും നടപടികളിലോ രക്ഷിതാക്കളെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടില്ല. ഇതെല്ലാം കോടതി രേഖകളുടെ ഭാഗമാണ്. നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. പഠാൻകോട്ട് കോടതിയിൽ നിയമയുദ്ധം നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർമാർ മാത്രമായിരുന്നു"

Also Read 'പിരിച്ച പണത്തിൻ്റെയും കൊടുത്ത പണത്തിൻ്റെയും കണക്ക് വ്യക്തമാക്കണം?'; കത്വ ഫണ്ട് വിവാദം ആയുധമാക്കി ലീഗിനെതിരെ മന്ത്രി കെ.ടി ജലീൽ

പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാതലത്തിൽ കത്വ ഫണ്ട് വിവാദം പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. കത്വ ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാനും, നിയമ പരിരക്ഷ ഉറപ്പുവരുത്താനുമായി സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്കു കൈമാറാതെ മുസ്ലീം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളിൽ ചിലർ സ്വകാര്യ ആവശ്യങ്ങൾക്ക് വിനോയോഗിച്ചെന്ന ആരോപണവുമായി രംഗത്ത് വന്നത് യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗം യൂസുഫ് പടനിലമാണ്.

2018 ഏപ്രിൽ 20ന് വെള്ളിയാഴ്ച്ചയാണ് കേരളത്തിലെ മുസ്ലീം പള്ളികൾ കേന്ദ്രീകരിച്ച് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ഏകദിന ഫണ്ട് സമാഹരണം നടത്തിയത്. ഇതിന്പുറമെ വിദേശനാടുകളിൽ നിന്നടക്കം വ്യാപകമായി പണപ്പിരിവ് നടത്തിയെന്നും എന്നാൽ ഇതു സംബന്ധിച്ച കണക്കുകൾ കമ്മറ്റികളിൽ അവതരിപ്പിക്കുവാൻ നേതൃത്വം തയ്യാറായിട്ടില്ലെന്നും യൂസഫ് ആരോപിക്കുന്നു.

Also Read ഗർഭിണിയായ പൂച്ച വാഹനമിടിച്ച് ചത്തു; അമ്മയ്ക്കൊപ്പം മരിക്കേണ്ടിയിരുന്ന 4 കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുത്ത് യുവാവ്

സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് , സി കെ സുബൈർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു യൂസഫ് പടനിലത്തിന്‍റെ ആരോപണം. പി കെ ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് ഉന്നാവോ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. രോഹിത് വിമുലയുടെ കുടുംബത്തിന് നൽകിയ 10 ലക്ഷത്തിൻ്റെ ചെക്ക് മടങ്ങിയപ്പോൾ അഞ്ച് ലക്ഷം കത്വ ഫണ്ടിൽ നിന്നും വകമാറ്റി. 2018ൽ പിരിച്ച ഫണ്ടിൽ നിന്നും ഒരു രൂപ പോലും കത്വ പെൺക്കുട്ടിയുടെ കുടുംബത്തിന് കൈ മാറിയിട്ടില്ല. എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് മുസ്ലീം യൂത്ത് ലീഗിനെതിരെ മുർ ദേശീയ സമിതി അംഗം ഉയർത്തിയത്. സംഭവം ചോദ്യം ചെയ്ത യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങളെ പാർട്ടിയിൽ നിന്നു പുറത്താക്കാനും, അവഹേളിക്കുവാനുമാണ് ശ്രമിച്ചത്.

ദേശീയ കമ്മറ്റിയിലെ സാമ്പത്തിക ക്രമക്കേടുകളെ ചോദ്യം ചെയ്യുകയും ഫണ്ട് സംബന്ധിച്ച് പൂർണ്ണമായ കണക്കുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും ബന്ധപ്പെട്ടവർ അതിന് തയ്യാറാകാതെ വന്നതിനെ തുടർന്നാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡൻ്റ് സാബിർ ഗഫാർ രാജിവെച്ചത്. ഗുജറാത്ത്, സുനാമി, റോഹിങ്ക്യാൻ അഭയാർത്ഥി ഫണ്ടു തട്ടിപ്പുകൾക്ക് സമാനമായ ക്രമകേടാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. മായ സാമ്പത്തിക ക്രമകേടിന് എതിരെ സർക്കാർ തലത്തിൽ അന്വേഷണം ഉണ്ടാവണം. ആരോപണം തെറ്റാണെങ്കിൽ ബാങ്ക് വിവരം പുറത്ത് വിടാന്‍ യൂത്ത് ലീഗ് തയ്യാറാകണമെന്നാണ് ആവശ്യം. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കുമെന്നും, ആരോപണ വിധേയരായ നേതാക്കളെ ലീഗ് നേതൃത്വം സംരക്ഷിക്കുകയാണെന്നുമായിരുന്നു യൂസുഫ് പടനിലത്തിൻ്റെ ആരോപണം.

യൂസഫ് പടനിലത്തിന്‍റെ ആരോപണത്തെ ഭാഗീകമായി പിന്തുണയ്ക്കുന്ന സമീപനമാണ് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മൂഈനലി തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
സമാഹരിച്ച തുകയ്ക്ക് വ്യക്തമായ കണക്കില്ല.വിഷയം കമ്മിറ്റിയില്‍ പല പ്രാവശ്യം അവതരിപ്പിച്ചിരുന്നു. ട്രഷറർക്ക് പോലും കണക്കുകകളെ കുറിച്ച് അറിയില്ല. ഈ വിഷയം പി.കെ.കുഞ്ഞാലിക്കുട്ടിയെ നേരിട്ട് അറിയിച്ചിരുന്നു. പാർട്ടി നേതൃത്വം കണക്ക് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.മുൻ ദേശീയ അധ്യക്ഷന്‍ വിഷയത്തില്‍ തൃപ്തനായിരുന്നില്ല.

പണം എങ്ങനെ വിനിയോഗിച്ചെന്ന് അറിയില്ല. അതിന് നേതൃത്വം വ്യക്തമായ ഉത്തരം നൽകണം. എന്നാൽ ചോദ്യം ചെയ്യുന്നവരെ പ്രതിയാകുന്ന സമീപനമാണ് യൂത്ത് ലീഗിൽ നടക്കുന്നതെന്നും, വിഷയത്തിൽ പി.കെ.ഫിറോസിന് പങ്കില്ലെന്നും മൂഈനലി ന്യൂസ് 18നോട് പറഞ്ഞിരുന്നു. മൂഈനലിയുടെ നിലപാട് നേതൃത്വത്തെ കൂടുതൽ വെട്ടിലാക്കിയതോടെ യൂത്ത് ലീഗ് ദേശീയ ഭാരവാഹികളും രംഗത്ത് വന്നു. പിരിച്ചത് 39 ലക്ഷത്തിൽപ്പരം രൂപ മാത്രം. ഇതിൽ 24 ലക്ഷം ചെലവഴിച്ചു. ബാക്കി വരുന്ന 14 ലക്ഷം കേസിൻ്റെ തുടർ നടത്തിപ്പിനായി ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്. യാഥാർത്ഥ്യം ഇതാണെന്ന് ഇരിക്കെ പി.കെ.ഫിറോസിൻ്റെ ജാഥയ്ക്ക് ഉൾപ്പെടെ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഭാരാവാഹികൾ അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് നേതാക്കൾ കേസ് നടത്തിപ്പിനായി നിയോഗിച്ച മുബീൻ ഫാറൂഖിയെ വാർത്ത സമ്മേളനത്തിൽ എത്തിച്ച് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തവരുത്തുവാൻ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ദീപിക സിംഗ് രജാവത്തിന്റെ വെളിപ്പെടുത്തൽ ഉണ്ടായിട്ടുള്ളത്
Published by:Aneesh Anirudhan
First published: