• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല യുവതി പ്രവേശനം: മൂന്ന് ഹർജികൾ സുപ്രീം കോടതി മാർച്ച് 25 ന് പരിഗണിച്ചേക്കും

ശബരിമല യുവതി പ്രവേശനം: മൂന്ന് ഹർജികൾ സുപ്രീം കോടതി മാർച്ച് 25 ന് പരിഗണിച്ചേക്കും

ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് ശബരിമലയുമായി ബന്ധപ്പെട്ട 56 പുനഃപരിശോധന ഹർജികളിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വാദം കേട്ടത്

  • Share this:
    ന്യൂഡൽഹി : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മൂന്ന് ഹർജികൾ സുപ്രീം കോടതി മാർച്ച് 25ന് പരിഗണിച്ചേക്കും. സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന താത്ക്കാലിക തീയതിയാണിത്. അന്തിമകേസ് ലിസ്റ്റും സപ്ലിമെന്‍ററി ലിസ്റ്റും പുറത്ത് വന്നാൽ മാത്രമെ കൂടുതൽ വ്യക്തത ഉണ്ടാകു.

    Also Read-NDA തുടരുമെന്ന് സര്‍വേ; കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ

    ശബരിമല വിഷയത്തിൽ കേരളാ ഹൈക്കോടതിയിൽ ഉള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ട്രാൻസ്ഫർ പെറ്റീഷൻ, ശബരിമല നിരീക്ഷണ സമിതിക്കെതിരെ സർക്കാർ നൽകിയിരിക്കുന്ന ഹർജി, സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെതിരായ ഹർജി എന്നിവയാണ് അന്ന് പരിഗണിക്കാൻ സാധ്യത.

    Also Read:  LOKSABHA 2019: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു- അറിയേണ്ടതെല്ലാം

    ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് ശബരിമലയുമായി ബന്ധപ്പെട്ട 56 പുനഃപരിശോധന ഹർജികളിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വാദം കേട്ടത്. തുടർന്ന് കക്ഷികൾക്ക് വാദം എഴുതി നൽകാനും സമയം നൽകി. ഒരാഴ്ചയത്തെ സമയമാണ് ഇതിനായി അനുവദിച്ചത്. മിക്ക കക്ഷികൾക്കും വാദം എഴുതി നൽകുകയും ചെയ്തു. എന്നാല്‍ വിധി എപ്പോൾ ഉണ്ടാകും എന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്

    First published: