ന്യൂഡൽഹി: ലാവ്ലിൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐയുടേത് ഉൾപ്പെടെയുള്ള ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച തിരുവോണദിനത്തിൽ പരിഗണിക്കും. പുതിയ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരൺ എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായിരുന്ന ബഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്.
കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണെന്ന് ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളിലെ വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് കാരണമായത്. തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടർന്നാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
TRENDING അയ്യങ്കാളി ജയന്തി: ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹികപരിഷ്കർത്താവ് [NEWS]Gold Smuggling Exclusive | യാത്രാവിലക്ക് നീക്കാൻ തുടങ്ങിയ സൃഹൃദം; അനിൽ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്നയുടെ മൊഴി [NEWS] Airtel| എയർടെൽ ഉപഭോക്താക്കള്‍ക്ക് ഡാറ്റാ സേവനത്തിന് കൂടുതൽ പണം ചെലവിടേണ്ടിവരുമോ?[NEWS]
ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരിരങ്ക അയ്യരും, ആർ ശിവദാസനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ളവരുടെ ഹർജികളിൽ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് അവസാനം പരിഗണിച്ചത് കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് അന്ന് പറഞ്ഞെങ്കിലും പത്തുമാസമായിട്ടും പരിഗണിച്ചില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cbi, Cm pinarayi vijayan, Snc lavlin, Supreme court