ന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റിവെച്ചു. വേനല്‍ അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അന്തിമവാദത്തിന് തയ്യാറെന്ന് സിബിഐ അറിയിച്ചെങ്കിലും കേസ് മാറ്റിവെക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന മോഹനചന്ദ്രന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടി വെക്കണം എന്നാവശ്യപ്പെട്ടായിരുന്നു മുന്‍ ഊര്‍ജ സെക്രട്ടറിയായ മോഹന ചന്ദ്രന് അപേക്ഷ നല്‍കിയത്. കേസ് മാറ്റിവച്ചാല്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കുമെന്ന് കക്ഷി ചേരാന്‍ അപേക്ഷ നല്കിയ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
പിണറായി വിജയന് അടക്കമുള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ സിബിഐയും വിചാരണ നേരിടണമെന്ന ഉത്തരവിന് എതിരെ മുന്‍ ഉദ്യോഗസ്ഥരും നല്കിയ അപ്പീലുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ അന്തിമ വാദം ഏപ്രിലില്‍ തുടങ്ങുമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.