• HOME
  • »
  • NEWS
  • »
  • kerala
  • »
  • NEET 2020 വിദേശത്തു പരീക്ഷാകേന്ദ്രം അനുവദിക്കില്ല; വിദ്യാർഥികളുടെ ക്വറന്‍റീന്‍ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം: സുപ്രീം കോടതി

NEET 2020 വിദേശത്തു പരീക്ഷാകേന്ദ്രം അനുവദിക്കില്ല; വിദ്യാർഥികളുടെ ക്വറന്‍റീന്‍ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം: സുപ്രീം കോടതി

NEET 2020 പരീക്ഷ എഴുതാന്‍ വരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണം എന്ന് സുപ്രീം കോടതി

supreme_court

supreme_court

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഗള്‍ഫില്‍ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. എന്നാൽ നീറ്റ് പരീക്ഷ എഴുതാന്‍ വരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

    വിദേശത്തുനിന്ന് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് സുപ്രീം കോടതി പറഞ്ഞു.

    വിദ്യാര്‍ഥികള്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാം. നീറ്റ് പരീക്ഷ എഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 5000 ത്തോളം പേരാണ് കേരളത്തില്‍ എത്തുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ ചൂണ്ടിക്കാട്ടി.

    ഇവരില്‍ പലരും ജെ.ഇ.ഇ. പരീക്ഷ എഴുതിയ ശേഷം സെപ്റ്റംബര്‍ ആറ് കഴിഞ്ഞാണ് നാട്ടിലേക്ക് വരുന്നത്. അത് കൊണ്ട് സെപ്തംബര്‍ 13ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്തുനിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ പ്രതിദിന കോവിഡ് കേസുകള്‍ 2000ല്‍ അധികം ആണെന്നും അതിനാല്‍ കോടതി ക്വാറന്റീന്‍ ഒഴിവാക്കാന്‍ ഉത്തരവിടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
    Published by:user_49
    First published: