നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബലാത്സംഗ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; ആവശ്യം തള്ളി സുപ്രീം കോടതി

  ബലാത്സംഗ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; ആവശ്യം തള്ളി സുപ്രീം കോടതി

  ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു

  bishop franko

  bishop franko

  • Share this:
   ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

   തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
   TRENDING:Beirut Blast | വിവാഹ ഷൂട്ടിനിടെ ഉഗ്രസ്ഫോടനം; ജീവന്‍ രക്ഷിക്കാനോടി വധു[NEWS]Ayodhya | 'രാമക്ഷേത്ര നിർമ്മാണത്തോടെ ഇന്ത്യയിൽ 'രാമ രാജ്യം'സ്ഥാപിക്കപ്പെടും'; പ്രത്യാശ പങ്കുവച്ച് ബാബ രാംദേവ്[NEWS]ബേലൂർ, അണ്ണാമലൈയാർ, അങ്കോര്‍വാട്ട്: ലോകത്തിലെ ഏറ്റവും വലിയ പത്ത് ക്ഷേത്രങ്ങൾ ചിത്രങ്ങളിലൂടെ[PHOTOS]
   എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തില്‍ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിന് അനുവദിച്ച ജാമ്യം വിചാരണ കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
   Published by:user_49
   First published: