ഇന്റർഫേസ് /വാർത്ത /Kerala / ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മൂന്നു മാസത്തിനകം ഓഡിറ്റ് വേണം; ട്രസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മൂന്നു മാസത്തിനകം ഓഡിറ്റ് വേണം; ട്രസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

ഓഡിറ്റ് ക്ഷേത്രത്തിൽ മാത്രമായി ചുരുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

  • Share this:

ന്യൂഡൽഹി: പ്രത്യേക ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ട്രസ്റ്റിനെ ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കരുതെന്ന ഭരണസമിതി നിലപാട് അംഗീകരിച്ചാണ് സുപ്രീംകോടതി ആവശ്യം തള്ളിയത്.

ഓഡിറ്റ് ക്ഷേത്രത്തിൽ മാത്രമായി ചുരുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനകം ഓഡിറ്റിങ് പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തെ  ഭരണസമിതി ശക്തമായി എതിർത്തിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ കൂടി വഹിക്കാനാണ് ട്രസ്റ്റ് രൂപീകരിച്ചത്. ചില ക്ഷേത്ര സ്വത്തുക്കൾ ട്രസ്റ്റിന്റെ കൈവശമാണ്. അതിനാൽ ട്രസ്റ്റിനെ ഓഡിറ്റിങിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും, ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ട്രസ്റ്റിന് നിർദേശം നൽകണമെന്നും ഭരണസമിതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-കോവിഡ് വാക്സിനേഷൻ 40 ലക്ഷം കടന്നു; സമ്പൂർണ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരണത്തിനായി എറണാകുളം ജില്ല

ട്രസ്റ്റിലും ഓഡിറ്റ് നടത്തണമെന്നത് അടക്കം അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം നൽകിയ ശുപാർശയെ തുടർന്നാണ് സുപ്രീംകോടതി 25 വർഷത്തെ പ്രത്യേക ഓഡിറ്റിന് ഉത്തരവിട്ടതെന്നും ഭരണസമിതി വാദിച്ചു. എന്നാൽ, ക്ഷേത്രത്തിൽ നിന്ന് വിഭിന്നമായി സ്വതന്ത്ര സ്വഭാവമുണ്ടെന്നും ഭരണസമിതിയുടെ കീഴിലല്ലെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് കോടതിയെ അറിയിച്ചു.

ക്ഷേത്ര ഭരണത്തിലോ, വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ ഓഡിറ്റിങ്ങിൽ ഉൾപ്പെടുത്താൻ കഴിയില്ല. ട്രസ്റ്റ് സ്വതന്ത്ര സ്വഭാവമുള്ളതാണ്. അതിനാൽ ഭരണസമിതിയുടെ കീഴിലല്ലെന്ന് ഉത്തരവിടണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, ഭജനപുര, മഹാലക്ഷ്മി,അനന്തശയനം, സുദർശൻ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക എന്നിവയും പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യുറി ഗോപാൽ സുബ്രമണ്യം നേരത്തെ സുപ്രീംകോടതിക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

ഇതേ തുടർന്നാണ് സുപ്രീംകോടതി  പ്രത്യേക ഓഡിറ്റിന്  നിർദ്ദേശം നൽകിയത്. 1965ൽ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയാണ് പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്.

First published:

Tags: Padmanabha swamy temple, Supreme court