• HOME
  • »
  • NEWS
  • »
  • kerala
  • »
  • NSS ന് തിരിച്ചടി; എയ്ഡഡ് മെഡിക്കല്‍ കോളേജിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം; സര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജി തള്ളി

NSS ന് തിരിച്ചടി; എയ്ഡഡ് മെഡിക്കല്‍ കോളേജിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം; സര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജി തള്ളി

എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തിലെ സര്‍ക്കാര്‍ ഇടപെടലിന് വഴി ഒരുക്കുന്ന നിയമ ഭേദഗതിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തില്‍ എന്‍എസ്എസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തിലെ സര്‍ക്കാര്‍ ഇടപെടലിന് വഴി ഒരുക്കുന്ന നിയമ ഭേദഗതിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

    ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കൊഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് എന്‍എസ്എസിന്റെ ഹര്‍ജി തള്ളിയത്. 2017ല്‍ പാസാക്കിയ കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്താണ് എന്‍.എസ്.എസ്. സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളേയും, അണ്‍ എയ്ഡഡ് കോളേജുകളേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്ന് ആയിരുന്നു എന്‍എസ്എസ് വാദം.

    Also Read-KSRTC ശമ്പള വിതരണത്തിന് നൂറ് കോടി; കുടിശ്ശികയും ഓഗസ്റ്റ് മാസത്തെ ശമ്പളവും നൽകും

    ഭേദഗതിപ്രകാരം പതിനഞ്ച് ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശത്തിന് സംസ്ഥാന ഫീസ് നിര്‍ണയ സമിതിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ എയ്ഡഡ് കോളേജുകളിലെ പതിനഞ്ച് ശതമാനം സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തില്‍ തങ്ങള്‍ക്ക് സമ്പൂര്‍ണ്ണ അധികാരം ഉണ്ടെന്നാണ് എന്‍എസ്എസ് വാദം.

    Also Read-'കാവിക്കൊടിയല്ല, ഗണേശചിത്രമുള്ള മഞ്ഞപ്പതാക'; പാലക്കാട് ഗണേശോത്സവത്തില്‍ CPM വിശദീകരണം

    എന്നാല്‍ സുപ്രീംകോടതി ഈ വാദം അംഗീകരിച്ചില്ല. എന്‍എസ്എസ് നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
    എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയും, സചിവോത്തപുരം എന്‍എസ്എസ് ഹോമിയോ കോളേജിന്റെ ചെയര്‍മാനുമായ ജി. സുകുമാരന്‍ നായര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത്.
    Published by:Jayesh Krishnan
    First published: