• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അഭയ കേസ് പ്രതികൾ വിചാരണ നേരിടണം; വിടുതൽ ഹര്‍ജി സുപ്രീംകോടതി തള്ളി

നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ഇതേ ആവശ്യം തള്ളിയിരുന്നു

news18
Updated: July 15, 2019, 5:37 PM IST
അഭയ കേസ് പ്രതികൾ വിചാരണ നേരിടണം; വിടുതൽ ഹര്‍ജി സുപ്രീംകോടതി തള്ളി
സിസ്റ്റർ അഭയ
  • News18
  • Last Updated: July 15, 2019, 5:37 PM IST IST
  • Share this:
ന്യൂഡൽഹി: അഭയ കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. ഇരുവരുടെയും വിടുതല്‍ ഹര്‍ജി കോടതി തള്ളി.  തെളിവില്ലാത്തതിനാല്‍ വിട്ടയക്കണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്.

സിസ്റ്റര്‍ അഭയ കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് വിചാരണ കോടതിയും ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ തെളിവില്ലാത്തതിനാല്‍ കേസില്‍ നിന്ന് വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് ഇരുവരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിടുതല്‍ ആവശ്യം തള്ളിയ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബഞ്ച് വിചാരണ നേരിടാന്‍ ഉത്തരവിട്ടു.

കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. കേസില്‍ തെളിവു നശിപ്പിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപണം നേരിട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി.മൈക്കിളിനെയും വിട്ടയച്ചു. മറ്റു പ്രതികളെ ഒഴിവാക്കിയ കാര്യം ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിടുതല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

Loading...

 

First published: July 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...