• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിന് ഉയർന്ന ഫീസ്: സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിന് ഉയർന്ന ഫീസ്: സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഇതോടെ ഈ അധ്യയന വർഷം പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ കോടതി നിശ്ചയിക്കുന്ന അന്തിമ ഫീസ് നൽകാം എന്ന് എഴുതി നൽകേണ്ടി വരും.

supreme-court

supreme-court

  • Share this:
    ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിന് ഉയർന്ന ഫീസ് ഈടാക്കാൻ വഴിവെക്കുന്ന ഹൈകോടതി ഉത്തരവിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് ആയതിനാൽ ഇടപെടുന്നില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

    ഫീസ് നിർണയ സമിതിക്ക് എതിരായ ഹൈകോടതി ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. ഇതോടെ ഈ അധ്യയന വർഷം പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ കോടതി നിശ്ചയിക്കുന്ന അന്തിമ ഫീസ് നൽകാം എന്ന് എഴുതി നൽകേണ്ടി വരും.

    You may also like:കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

    2020 -21 അധ്യയന വര്‍ഷത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

    You may also like:തൊട്ടടുത്ത വാർഡുകളിൽ നിന്നും മത്സരിച്ച ഭാര്യക്കും ഭർത്താവിനും തെരഞ്ഞെടുപ്പിൽ ജയം

    ഹൈക്കകോടതിയുടേത് ഇടക്കാല ഉത്തരവാണെന്നും അന്തിമ ഉത്തരവ് പുറപ്പെടുവിച്ച ശേഷം എതിർപ്പുണ്ടെങ്കിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
    Published by:Naseeba TC
    First published: